Posts

നെല്ലിക്ക

നെല്ലിക്ക നെല്ലിക്ക ദിവസവും കഴിച്ചാലുള്ള 10 ഗുണങ്ങൾ. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു. വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര ്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക. നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല. നെല്ലിക്കയിലുള്ള ആ...

ബ്ലാക്ക്‌ഹെഡ്‌സ് മാറും

ഇതിന്റെ ഒറ്റ ഉപയോഗത്തിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് മാറും ബ്ലാക്ക്‌ഹെഡ്‌സ് നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ്. പലപ്പോഴും മൂക്കിനിരുവശവും ഉള്ള ഭാഗങ്ങളില്‍ കറുത്തതും വെളുത്തതുമായ പല വിധത്തിലുള്ള കാര പോലുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇത് മുഖത്ത് എണ്ണമയം ഉള്ളത് കൊണ്ട് വരുന്ന ഒരു അവസ്ഥയാണ്. കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് അത് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുമ്പോള്‍ അത് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതാണ് കറുപ്പ് നിറത്തിലുള്ള ബ്ലാക്ക്‌ഹെഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നു. ഇത് ചര്‍മ്മസംരക്ഷണത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇവ പെട്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഭാഗത്ത് രോമവളര്‍ച്ച കൂടി ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ചര്‍മ്മസംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മക്...

റേഡിയേഷനും മൊബൈലും പിന്നെ ഞാനും

റേഡിയേഷനും മൊബൈലും പിന്നെ ഞാനും  '' മോർച്ചറിയിൽ നിന്നെടുത്ത്‌  നേരെ റേഡിയേഷൻ അടിപ്പിച്ചിങ്ങ് തരും .. ഇതൊക്കെ കഴിച്ചാണ് ഇക്കണ്ട രോഗമൊക്കെ വരുന്നത്. " ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം എടുത്ത് മൈക്രോവേവിൽ വെച്ച് ചൂടാക്കുന്നത് കണ്ട്  ഒരമ്മാവൻ നെടുവീർപ്പിട്ടതാണ്‌.  ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ   പ്രഫസർ ഒരു പാട്ട് ഞാൻ ലാപ്ടോപ്പിൽ നിന്നു മൊബൈലിലേക്ക് ബ്ലൂടൂത്ത് വഴി അയക്കുന്നത് കണ്ട് ഇത്ര വലിയ ഫയൽ റേഡിയേഷനായി പരക്കുന്ന അപകടം മണത്തറിഞ്ഞ് ചായ കുടിക്കാനെന്നും പറഞ്ഞ് ഡിപ്പാർട്ട്മെന്റ് ൽ നിന്ന് തന്നെ ഇയ്യിടെ രക്ഷപെട്ടു കളഞ്ഞു. എന്താണീ റേഡിയേഷൻ ? കുപ്പി ചില്ലും കുണ്ടാമണ്ടിയും ഗുണ്ടായിസവുമായ് നടന്ന ഒരു പഴയ ചങ്ങാതിയെ ഇയ്യിടെ കുറെക്കാലം  കഴിഞ്ഞ് കണ്ടപ്പോൾ Positive Energy Consultant എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. Positive energy എന്നൊക്കെ നിത്യ വ്യവഹാരത്തിൽ ഒരു ഫീൽ ഗുഡ് സയൻസ് പോലെ നമ്മൾ എടുത്ത് പ്രയോഗിക്കാറുണ്ട്. എന്നാൽ ഭൗതികമായ അർത്ഥത്തിൽ ഊർജപ്രവാഹം റേഡിയേഷൻ ആണ്.  തരംഗങ്ങളായോ അതിവേഗകണികകളായോ നീങ്ങുന്ന ഊർജമാണ് റേഡിയേഷൻ . ശബ്ദമായോ പ്രകാശമായോ ചൂടായോ ഒക്കെ ഇത് സ്വ...

കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ്

കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ് .നാം നമ്മുടെ ബാഹ്യ സൌന്ദര്യം സംരക്ഷിക്കാനായി കൊടുക്കുന്നതിന്റെ പകുതി ശ്രദ്ധ നാം നമ്മുടെ ആന്തരികമായ അവയവങ്ങളെ സം രക്ഷിക്കുന്നതില്‍ കാണിക്കുകയാണ് എങ്കില്‍ നമുക്ക് പല രോഗങ്ങളും വരുന്നത് തടയാന്‍ സാധിക്കും .നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തടക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന അവയവം ആണ് കരള്‍ .നമ്മുടെ ജീവിത ശൈലി കല്‍ ഏറ്റവും അധികം ബാധിക്കുന്നത് കരളിനെയാണ് .ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തില്‍ എത്തിച്ചേരുന്ന വിഷാംശം അവസാനം അടിഞ്ഞു കൂടുന്നത് കരളിലാണ് .അതിനാല്‍ കരളിനെ വിഷ വിമുക്തം ആക്കിയാല്‍ നമുക്ക് പല രോഗങ്ങളെയും തടയാന്‍ കഴിയും .ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് കരളിനെ വിഷവിമുക്തം ആക്കുവനുള്ള ഒരു എളുപ്പ വഴിയാണ് .ഇത് എളുപ്പത്തില്‍ തയാറാക്കവുന്നതും പ്രകൃതി ദാതാവും ആണ് ആദ്യം ഇതിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം  ഈ പാനീയം കുടിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കുകയും ചുമ ,പനി,ജലദോഷം എന്നിവക്കെതിരെ പോരാടുകയും ചെയുന്നു .ഒപ്പം ശരീരത്തെ വിഷ വിമുക്തം ആക്കുന്നു .നമ്മുടെ സ്കിന്നിലെ സ...

ഇഞ്ചിയുടെ ഗുണങ്ങള്‍

ആയുര്‍വേദത്തില്‍ ഇഞ്ചിയ്ക്കും മഞ്ഞളിനും സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളും ഇവതന്നെ. ഇനി ഇവയെല്ലാം എങ്ങനെയാണ് ശരീരത്തിന് ഗുണം ചെയ്യുന്നത് എന്ന് അറിയാം. ഇഞ്ചിയിലടങ്ങയിരിക്കുന്ന വ്യത്യസ്ഥങ്ങളായ ജീവകങ്ങള്‍ ഇഞ്ചിയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബി 6, ജീവകം സി എന്നിവയ്‌ക്കൊപ്പം കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്, ഇരുമ്പ്, എന്നിവ ചെറിയ തോതിലും അടങ്ങിയിരിക്കുന്നു. ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹന പ്രക്രിയ മികച്ചതാക്കുന്നു. പോഷകങ്ങളുടെ ആകിരണം മെച്ചപ്പെടുത്തുന്നു. ജലദോഷം അകറ്റുന്നു- തൊണ്ടയിലും മൂക്കിലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റുന്നു. മനം പിരട്ടല്‍ കുറയ്ക്കുന്നു ഗ്യാസ് സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു വയറിനുള്ളിലെ പ്രശ്‌നങ്ങളകറ്റാന്‍ സഹായിക്കുന്നു. ഇഞ്ചിയുടെ പ്രയോഗങ്ങള്‍ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ആഹാരത്തിനു മുമ്പോ ശേഷമോ കഴിക്കുന്നത് വിശപ്പിനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. പാചകത്തിന് രുചി വര്‍ധിപ്പിക്കാനുപയോഗിക്കാവുന്ന ഒരു നല്ല സുഗന്ധവ്യഞ്ജനമായും ഇഞ്ചി ഉപയോഗിക്...

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍ ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം ശരിയോ അതോ തെറ്റോ.. ഇതേപ്പറ്റി ാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധമാകാമോ, ഇത് ദോഷമാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍. ഇക്കാര്യത്തില്‍ ആദ്യം ഊന്നിപ്പറയേണ്ട ഒരു വിഷയമുണ്ട്. ഈ സമയത്ത് ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതായത് ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗോ അതുപോലുള്ള ഡിസ്ചാര്‍ജുകളോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. എന്നാല്‍ മുന്‍പ് അബോഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭകാലത്തെ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതായിരിക്...

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് . ...................................................................................... ഗര്‍ഭാവസ്ഥയില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. ഗര്‍ഭവേളയില്‍ ആരോഗ്യകാര്യത്തില്‍ നല്‍കുന്ന അതേ പ്രാധാന്യം മുലയൂട്ടുന്ന കാലത്തും നല്‍കണം. അമ്മയുടെ നല്ല ഡയറ്റ് കുട്ടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ഫാറ്റ് കുറഞ്ഞ പാലുല്പന്നങ്ങള്‍: തൈര്, പാല്, ചീസ് തുടങ്ങിയ ഗര്‍ഭകാലത്ത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ നല്ലതാണ്. കുട്ടിക്ക് പാലൂട്ടുമ്പോള്‍ നിങ്ങളുടെ ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായിക്കും. ബ്രൗണ്‍ റൈസ് ഗര്‍ഭകാലത്ത് കൂടിയ തടി കുറയ്ക്കാന്‍ പ്രസവിച്ചയുടന്‍ പലസ്ത്രീകളും ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാല്‍ പെട്ടെന്ന് തടി കുറയ്ക്കുന്നത് ഒട്ടേറെ ദോഷങ്ങളുണ്ടാക്കുമെന്ന് അറിയണം. ബ്രൗണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക വഴി ശരീരത്തിന് ആവശ്യമായ കലോറികള്‍ നിലനിര്‍ത്താന്‍ സഹായിക്കും. മുട്ട പ്രോട്ടീന്റെ നല്ലൊരു സോഴ്‌സാണിത്. മുട്ട എങ്ങനെ കഴിച്ചാലും നിങ്ങളുടെ പാലിലെ ഫാറ്റി ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇ...

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍ ................................................................................. യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍. ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക ചൊറിച്ചില്‍ ഉണ്ടാവുക നടുവേദന അടിവയറിനു വേദന മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക പനി യൂറിനറി ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ടോ പത്തോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പ്രജനന നാളിയില്‍ അണുബാധയുണ്ടായാല്‍ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ എന്നിവമൂലം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രജനന നാളിയില്‍ അണു...

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി അറിയാം... അപ്പോള്‍ തക്കാളി ജ്യൂസിന്റേയോ ?

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി അറിയാം... അപ്പോള്‍ തക്കാളി ജ്യൂസിന്റേയോ ? തക്കാളിയുടെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കില്ല. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ അറിഞ്ഞോളൂ... വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഏറ്റവും ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.   വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്കെത്താ‍നും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പതിനഞ്ച് അത്‌ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസമാണ് ഇവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ ഒമ്പത് പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്കുമാണ് കുടിക്കാന്‍ നല്‍കിയത്. തുടര്‍ന്നാണ് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ്...

മുത്തിള്‍ (കുടങ്ങല്‍)

മുത്തിള്‍ (കുടങ്ങല്‍) ******************************** കേരളത്തില്‍ കുടവന്‍, കുടങ്ങല്‍, സ്ഥലബ്രഹ്മി തുടങ്ങി പല പേരുകളിലാണ് മുത്തിള്‍ അറിയപ്പെടുന്നത്. സംസ്കൃതഭാഷയ ില്‍ മണ്ഡൂകപര്‍ണ്ണീ, മാണ്ഡൂകീ, സരസ്വതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്ന മസ്തിഷ്കത്തിന്‍റെ രേഖാചിത്രം പോലെയുള്ള മുത്തിളിന്‍റെ ഇലയുടെ രൂപം ഒരു പക്ഷെ ഈ ഔഷധിയ്ക്ക് നാഡീവ്യൂഹവും മസ്തിഷ്കവുമായുള്ള ബന്ധത്തിന്‍റെ പ്രകൃതിയുടെ സൂചനയാവാം. മുത്തിള്‍ ധാതുവര്‍ദ്ധകമാണ്. സപ്തധാതുക്കളെയും പുഷ്ടിപ്പെടുത്തി വാര്‍ധക്യത്തെ അകറ്റി നിര്‍ത്താന്‍ മുത്തിളിനു കഴിവുണ്ട്. 1. ആമവാതത്തെ (Arthritis) ശമിപ്പിക്കാന്‍ മുത്തിളിനു കഴിവുണ്ട്. കരള്‍സംബന്ധമായ രോഗങ്ങളിലും മുത്തിള്‍ ഫലപ്രദമാണ്. 2. മുത്തിള്‍ സമൂലം ഇടിച്ചു പിഴിഞ്ഞ് എടുത്ത സ്വരസം നിത്യം സേവിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്. 3. തിരുതാളി, മുത്തിള്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്‍പ്പാല്‍പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്...

കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം:

കർക്കിടക കഞ്ഞി വയ്ക്കുന്ന വിധം: 1. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള മരുന്നാണിത്. അത് അനുസരിച്ച് അരി എടുക്കാം. 2. മുക്കുറ്റി, കീഴാർ നെല്ലി, ചെറൂള, തഴുതാമ, മുയൽ ചെവിയൻ, ബലിക്കറുക, ചെറുകടലാടി, പൂവാംകുറി ന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക. 3.കുറുന്തോട്ടി – വേര് മാത്രം 4. ഉലുവ, ആശാളി (അങ്ങാടി കടയിൽ ലഭിക്കും) ഇവ പൊടിച്ചു ചേർക്കുക. 5. കക്കുംകായ – പരിപ്പ് (അങ്ങാടി കടയിൽ കിട്ടും), 6. ചെറുപയർ – പൊടിച്ചു ചേർക്കുക. മരുന്നുകൾ എല്ലാം കൂടി 30gm/60gm ചതച്ച് നന്നായി കിഴികെട്ടി അരിയിൽ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവിശ്യമെന്നാൽ തേങ്ങ പീര ഇടാം, ജീരകം, ചുവന്നുള്ളി ഇവ നെയ്യിൽ ചേർത്ത് വറുത്ത് ചേർക്കാം . ഇന്തുപ്പ് / കല്ലുപ്പ് ചേർക്കാം.( ആവിശ്യമെന്നാൽ ). രാത്രിയിൽ ഒരു നേരമെങ്കിലും മരുന്ന് കഞ്ഞി കഴിക്കുക. മരുന്ന്കിഴി അടുത്ത ദിവസം പുതിയത് വേണം . മുരിങ്ങയില, മത്സ്യ മാംസാദികൾഒഴിവാക്കുക.

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ ---------------------------------------- മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം. ~രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ~ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു. ~ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു. ~തലമുടിക്ക് ആരോഗ്യമേകുന്നു. ∙ ഊർജ്ജദായകം ~നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു. ~ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. ~ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ~ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. ~ പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു. ~ഹൃദയാരോഗ്യമേകുന്നു. ~നല്ല കൊളസ്ട്രോൾ കൂട്ടുന്നു. ~ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ~തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും. അതിനാൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും...

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി" ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് വിശല്യകരണി. ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയപെടുന്നു. മലയാളത്തില്‍ വിഷപച്ച, മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി, മൃതസഞ്ജീവനി, etc... അറിയപെടുന്നു. അയ്യപ്പന ചെടി ഉള്ളിടത്ത് പാമ്പുകള്‍ വരില്ലെന്നു പറയപെടുന്നു. വളരെയേറെ ഔഷധ ഗുണമുള്ള അയ്യപ്പന നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റങ്ങളില ്‍ വച്ചുപിടിപ്പിക്കാവുന്ന ഒരു ഔഷധ സസ്യമാണ്. സമൂലം ഔഷധമായ് ഉപയോഗിക്കുന്ന അയ്യപ്പനയെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പതിപാതിക്കുന്നുണ്ട്. രസം: തിക്തം, കഷായം ഗുണം: ലഘു, സ്നിഗ്ധം വ്വീര്യം: ഉഷ്ണം അയ്യപ്പനയുടെ ഔഷധ ഗുണങ്ങള്‍ പൈൽസിന് അയ്യപ്പാനയുടെ ഇല ഉപയോഗിച്ച് ചികിത്സ ശ്രീനിവാസൻ വൈദ്യർ വിവരിച്ച പ്രകാരം: - ആദ്യ ദിവസം അയ്യപ്പനയുടെ ഒരു ഇല കഴിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ഇല കൂട്ടിക്കഴിച്ച് ഇരുപത്തൊന്നാം ദിവസം 21 ഇല കഴിക്കുക, തുടർന്നുള്ള 21 ദിവസങ്ങളിലും 21 ഇല വീതം കഴിക്കുക. പിന്നെ അടുത്ത ദിവസം 20...

പേടി വേണ്ട, പാമ്പിനെ അറിയാം

പേടി വേണ്ട, പാമ്പിനെ അറിയാം പാമ്പ് എന്ന് കേള്‍ക്കുന്നതേ പേടിയാണ്. മനുഷ്യനെ കടിച്ചു കൊല്ലുന്ന നികൃഷ്ട ജീവികളായിട്ടാണ് അവയെ കാണുന്നത്. എന്നാല്‍ അടുത്തറിഞ്ഞാലോ ധാരണകള്‍ പലതും മാറ്റേണ്ടി വരും. പാമ്പു കുടുംബം മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പുണ്ടായിരുന്ന ഉരഗവര്‍ഗ്ഗക്കാരാണ് പാമ്പുകളുടെ പൂര്‍വ്വികര്‍. അതിന്റെ ബാക്കിപത്രമെന്നോണം പെരുമ്പാമ്പുകളിലും അവയുടെ അടുത്ത ബന്ധുക്കളായ മണല്‍പ്പാമ്പുകളിലും പരിണാമവേട്ടയില്‍ ഇല്ലാതായ കാലുകളുടെ ലക്ഷണങ്ങള്‍ ഇപ്പോഴും കാണുന്നു. മാത്രമല്ല പഴക്കമുള്ള പാമ്പിന്‍ ഫോസ്സിലുകളില്‍ മിക്കവയും പെരുമ്പാമ്പുകളുടെയും മറ്റു മണല്‍പ്പാമ്പ് വര്‍ഗ്ഗക്കാരുടെയുമാണ്. ഒഫിഡിയ (Ophidia) ആണ് പാമ്പുവംശം. ഇതില്‍ 15 ഓളം കുടുംബങ്ങളി (family) ലായി ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഉഷ്ണമേഖലാരാജ്യങ്ങളിലാണ് പാമ്പുകള്‍ കൂടുതലുള്ളത്. ആകൃതിയിലും പ്രകൃതിയിലും ആവാസവ്യവസ്ഥകളിലുമെല്ലാം പാമ്പുകളുടെ വൈവിധ്യം അത്ഭുതകരമാണ്. കരയിലും വെള്ളത്തിലും മരുഭൂമിയിലുമൊക്കെ ജീവിക്കുന്നുണ്ട് അവ. ഒരു മണ്ണിരയുടെ വലിപ്പമുള്ള കുരുടിപ്പാമ്പു മുതല്‍ മുപ്പതു മീറ്ററിലധികം വലിപ്പമുള്ള ...

പ്ലാസ്റ്റിക് കയറുകളാണ്

Image
നമ്മുടെ നാട്ടിൽ കിണറുകള്ളിൽ സർവസാധാരണമായി ഇപ്പോൾ ഉപയോഗിക്കുത് പ്ലാസ്റ്റിക് കയറുകളാണ് . എല്ലാ വീടുകളിലും ഇലക്ട്രിക്ക് മോട്ടോർ പമ്പ് ഉള്ളതുകൊണ്ട് വർഷത്തിൽ അപൂർവമായി മാത്രമേ ഇത്തരം പ്ലാസ്റ്റിക് കയറിൽ വെള്ളം കോരാറോള്ളൂ .. അതുവരെ മഴയും വെയിലും കൊണ്ടും കയറു പൊടിഞ്ഞും ചെറിയ പ്ലാസ്റ്റിക് തരികൾ കിണറ്റിൽ വീഴുന്നു . അവ ആഹാരം പാചകം ചെയുവാൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് കൊണ്ട് ഉരുകി നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ് .. ഒരു പക്ഷ അതുകൊണ്ടു ആയിരിക്കാം കാൻസർ പോലുള്ള മാരക രോഗങ്ങൾ ഇപ്പോൾ സർവ്വസാധാരണമായതും ഒരേ വീട്ടിലെ എല്ലാവര്ക്കും ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതും !!! കിണറുകളിൽ ഉപയോഗിക്കുന്ന ചകിരി കൊണ്ടുള്ള ചക്കര കയറുകൾ ഇപ്പോൾ മാർക്കറ്റിൽ കിട്ടാനുമില്ല ... "എല്ലാവരും പ്ലാസ്റ്റിക് കയർ മാറ്റി ചകിരി കയർ കടകളിൽ ആവിശ്യപെട്ടാൽ നമ്മക്ക് ആ കയറിനെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും".. NB ..കശാപ്പു വിഷയത്തിൽ പ്രത്യക നിയമസഭാ വിളിച്ചുകൂട്ടുന്ന നമ്മുടെ സർക്കാർ സമയം കിട്ടുകയാണെങ്കിൽ ഈ വിഷയം കൂടി പരിഗണിക്കണം എന്ന് ആഭ്യർത്ഥിക്കുന്നു ..വളർച...

ചന്ദനം കൊണ്ട് ചില പ്രയോഗങ്ങൾ

Image
🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ ചന്ദനം കൊണ്ട് ചില പ്രയോഗങ്ങൾ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ 🏊‍♀ ശരീരത്തിലെ ചൂടിന്: ചന്ദനം അരച്ച് കലക്കി പാൽ കുറുക്കി കുഴമ്പാക്കി തേക്കുക. അത്യാഗ്നിക്ക്: ചന്ദന മരച്ച് വെണ്ണയിൽ സേവിക്കുക. ഛർദ്ദി :ചന്ദനം അരച്ച് വെണ്ണയിൽ ചാലിച്ച് വിഴുങ്ങുക. ചർമ്മ രോഗങ്ങൾക്ക് :ചന്ദനം അരച്ച് തേക്കുക. മൂത്ര ദ്വാരം എരിച്ചിൽ, വെള്ള പോക്ക്, അത്യുഷ്ണം എന്നിവക്ക്: ചന്ദനംദിവസവും പാലിൽ അരച്ച് നെല്ലി ക്കാ അളവിൽ സേവിക്കുക. ജ്വരത്തിന്: അമൃത്, ചന്ദനം, രാമച്ചം, നറു നീങ്ങിക്കിഴങ്ങ് ,മുത്തങ്ങ ഇവ കൊണ്ടുള്ള കഷായത്തിൽ തേനും കൽക്കണ്ടവും ചേർത്ത് സേവിക്കുക. രക്ത ഛർദ്ദിക്ക്: ചന്ദനവും, ഇരട്ടി മധുരവും പാലിൽ അരച്ച് കലക്കി സേവിക്കുക. ചുണങ്ങിന്: ചന്ദനവും ശംഖു ചുട്ട ഭസ്മവും ചേർത്ത് മോരിൽ ചാലിച്ച് തേയ്ക്കുക. പ്രമേഹത്തിന്: ചന്ദനം അരച്ച് നെല്ലിക്കാ ചാറിൽ അതിരാവിലെ ഓരോ സ്പൂൺ കഴിക്കുക.

രോഗങ്ങളും പ്രതിവിധികളും

രോഗങ്ങളും പ്രതിവിധികളും:  സോറിയാസിസ് - Psoriasis https://www.facebook.com/groups/aay... മുടി സമൃദ്ധമായി വളരാന്‍ http://happymedia.in/files/017.html മുഖക്കുരു/പാടുകള്‍ മായാന്‍ https://www.facebook.com/groups/aay... അര്‍ശസ്, മൂലക്കുരു https://www.facebook.com/groups/aay... https://www.facebook.com/groups/aay... https://www.facebook.com/groups/aay... https://www.facebook.com/groups/aay... കൊതുക് ശല്യം https://www.facebook.com/groups/aay... https://www.facebook.com/groups/aay... വെരിക്കോസ് വെയിന്‍ https://www.facebook.com/groups/aay... https://www.facebook.com/groups/aay... ഗര്‍ഭകാല ചര്‍ദ്ദി https://www.facebook.com/groups/aayurvveda/permalink/701167566688386/ കുട്ടികളില്ലാത്തവര്‍ക്ക് https://www.facebook.com/groups/aay... അര്‍ശസ്/ വെരിക്കോസ് വെയിന്‍ https://www.facebook.com/groups/aay... പ്രമേഹം. Diabetes https://www.facebook.com/groups/aay... തൈറോയിഡ് https://www.facebook.com/groups/aay... അകാലനര മാറാന്‍ https://w...