പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .
......................................................................................

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. ഗര്‍ഭവേളയില്‍ ആരോഗ്യകാര്യത്തില്‍ നല്‍കുന്ന അതേ പ്രാധാന്യം മുലയൂട്ടുന്ന കാലത്തും നല്‍കണം. അമ്മയുടെ നല്ല ഡയറ്റ് കുട്ടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ഫാറ്റ് കുറഞ്ഞ പാലുല്പന്നങ്ങള്‍: തൈര്, പാല്, ചീസ് തുടങ്ങിയ ഗര്‍ഭകാലത്ത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ നല്ലതാണ്. കുട്ടിക്ക് പാലൂട്ടുമ്പോള്‍ നിങ്ങളുടെ ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായിക്കും. ബ്രൗണ്‍ റൈസ് ഗര്‍ഭകാലത്ത് കൂടിയ തടി കുറയ്ക്കാന്‍ പ്രസവിച്ചയുടന്‍ പലസ്ത്രീകളും ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാല്‍ പെട്ടെന്ന് തടി കുറയ്ക്കുന്നത് ഒട്ടേറെ ദോഷങ്ങളുണ്ടാക്കുമെന്ന് അറിയണം.

ബ്രൗണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക വഴി ശരീരത്തിന് ആവശ്യമായ കലോറികള്‍ നിലനിര്‍ത്താന്‍ സഹായിക്കും. മുട്ട പ്രോട്ടീന്റെ നല്ലൊരു സോഴ്‌സാണിത്. മുട്ട എങ്ങനെ കഴിച്ചാലും നിങ്ങളുടെ പാലിലെ ഫാറ്റി ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. ചെറുപയര്‍ പ്രോട്ടീന്റെ നല്ലൊരു സോഴ്‌സാണിത്. നിങ്ങള്‍ വെജിറ്റേറിയനാണെങ്കില്‍ മുട്ടയ്ക്കു പകരം ചെറുപയറിനെയും ബീന്‍സിനെയും ആശ്രയിക്കാം. ഓറഞ്ച് എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും.

ഗര്‍ഭിണികളേക്കാള്‍ വൈറ്റമിന്‍ സി കൂടുതല്‍ ആവശ്യം അമ്മയായ ഉടനെയാണ്. ഇലവര്‍ഗങ്ങള്‍ ചീര, ബാര്‍കോളി തുടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയില്‍. അമ്മയ്ക്കും കുഞ്ഞിനും ഇത് ഏറെ ഗുണം ചെയ്യും. വെള്ളം മുലയൂട്ടുന്ന അമ്മമാരില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ അമ്മ തീര്‍ച്ചയായും വന്നായി വെള്ളം കുടിക്കേണ്ടതുണ്ട്. വെള്ളത്തിനു പകരം നാരങ്ങ ജ്യൂസോ അല്ലെങ്കില്‍ പാലോ കുടിക്കാം. കഫീന്‍ പോലുള്ള വസ്തുക്കള്‍ കഴിവതും ഒഴിവാക്കുക.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

പേടി വേണ്ട, പാമ്പിനെ അറിയാം

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍