ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം ശരിയോ അതോ തെറ്റോ.. ഇതേപ്പറ്റി ാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധമാകാമോ, ഇത് ദോഷമാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍. ഇക്കാര്യത്തില്‍ ആദ്യം ഊന്നിപ്പറയേണ്ട ഒരു വിഷയമുണ്ട്. ഈ സമയത്ത് ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതായത് ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗോ അതുപോലുള്ള ഡിസ്ചാര്‍ജുകളോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. എന്നാല്‍ മുന്‍പ് അബോഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭകാലത്തെ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അതുപോലെ അംമ്‌നിയോട്ടിക് ഫ് ളൂയിഡിന്റെ അളവു കുറവാണെങ്കിലും ഇത് ഒഴിവാക്കണം. കാരണം ഈ ഫല്‍യിഡാണ് കുഞ്ഞിന്റെ രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യകരമായ ലൈംഗികബന്ധം ഗര്‍ഭകാലത്ത് അനുവദനീയമാണെങ്കിലും ഇതില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതിരിക്കുകയാണ് നല്ലത്. എപ്പോഴും സ്ത്രീക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള രീതിയായിരിക്കും സ്വീകരിക്കേണ്ടതും.

Comments
Post a Comment