"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"
"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"
ബ്രസീലില്‍ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് വിശല്യകരണി. ഇംഗ്ലീഷില്‍ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തില്‍ അജപര്‍ണ എന്നും അറിയപെടുന്നു. മലയാളത്തില്‍ വിഷപച്ച, മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി, മൃതസഞ്ജീവനി, etc... അറിയപെടുന്നു. അയ്യപ്പന ചെടി ഉള്ളിടത്ത് പാമ്പുകള്‍ വരില്ലെന്നു പറയപെടുന്നു. വളരെയേറെ ഔഷധ ഗുണമുള്ള അയ്യപ്പന നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റങ്ങളില്‍ വച്ചുപിടിപ്പിക്കാവുന്ന ഒരു ഔഷധ സസ്യമാണ്. സമൂലം ഔഷധമായ് ഉപയോഗിക്കുന്ന അയ്യപ്പനയെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പതിപാതിക്കുന്നുണ്ട്.
രസം: തിക്തം, കഷായം
ഗുണം: ലഘു, സ്നിഗ്ധം
വ്വീര്യം: ഉഷ്ണം
അയ്യപ്പനയുടെ ഔഷധ ഗുണങ്ങള്‍
പൈൽസിന് അയ്യപ്പാനയുടെ ഇല ഉപയോഗിച്ച് ചികിത്സ ശ്രീനിവാസൻ വൈദ്യർ വിവരിച്ച പ്രകാരം: -
ആദ്യ ദിവസം അയ്യപ്പനയുടെ ഒരു ഇല കഴിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ഇല കൂട്ടിക്കഴിച്ച് ഇരുപത്തൊന്നാം ദിവസം 21 ഇല കഴിക്കുക, തുടർന്നുള്ള 21 ദിവസങ്ങളിലും 21 ഇല വീതം കഴിക്കുക.
പിന്നെ അടുത്ത ദിവസം 20 ഇലയും തുടർന്നുള്ള ദിവസങ്ങളിൽ ഒരു ഇല വീതം കുറച്ചുകൊണ്ടുവന്ന് ഒടുവിലെ ദിവസം ഒരില കഴിച്ച് ചികിത്സ നിർത്താം.
ഇല കടിച്ചു ചവച്ചു കഴിക്കുന്നതിനൊപ്പം ഒരു കഷണം പച്ചമഞ്ഞൾ ചേർത്തു കഴിക്കുന്നത് നല്ലതാണ്. 7 ഇല ഒന്നിച്ച് ചേർത്ത് അതിൽ ചെറിയ മഞ്ഞൾ കഷണവും ചേർത്ത് വെച്ച് കഴിക്കുക. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും 7 ഇലകളും ഒരു കൊച്ചു കഷണം പച്ചമഞ്ഞളും എന്ന രീതിയിലാണ് 21 ഇലകൾ കഴിക്കേണ്ടത്. കാലത്ത് വെറും വയറ്ററിലാണ് ഇലകൾ കഴിക്കേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കോഴി, കോഴിമുട്ട തുടങ്ങിയ പൈൽസിന് വിരുദ്ധമായ ആഹാരങ്ങൾ ചികിത്സാകാലത്ത് ഒഴിവാക്കുക. ഓരോ 5 വർഷം കൂടുമ്പോഴും ഈ ചികിത്സ ആവർത്തിക്കുകയാണെങ്കിൽ രോഗികൾക്ക് പിന്നിട് പൈൽസിനെറ ഉപദ്രവം ഇല്ലാതെ ജീവിക്കാം.
അയ്യപ്പനയുടെ ഇലയും പച്ചമഞ്ഞളും ചേർത്തു കഴിക്കുന്ന ഈ ചികിത്സ പ്രധാനമായും പൈൽസിനെ പ്രതിരോധിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഒപ്പം ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളേ പുറന്തള്ളുക എന്ന ധർമ്മം കൂടി അത് നിറവേറ്റുന്നുണ്ട്. ആയതിനാൽ ഒരു പരിധി വരെ ക്യാൻസർ പോലെയുള്ള അസുഖങ്ങളെ തടഞ്ഞു നിർത്താൻ വരെ ഈ ചികിത്സ ഉപകരിക്കും എന്ന് ശ്രീനിവാസൻ വൈദ്യർ വിശദീകരിക്കുന്നു.
Comments
Post a Comment