പേടി വേണ്ട, പാമ്പിനെ അറിയാം
പേടി വേണ്ട, പാമ്പിനെ അറിയാം
പാമ്പ് എന്ന് കേള്‍ക്കുന്നതേ പേടിയാണ്. മനുഷ്യനെ കടിച്ചു കൊല്ലുന്ന നികൃഷ്ട ജീവികളായിട്ടാണ് അവയെ കാണുന്നത്. എന്നാല്‍ അടുത്തറിഞ്ഞാലോ ധാരണകള്‍ പലതും മാറ്റേണ്ടി വരും.
പാമ്പു കുടുംബം
മനുഷ്യന്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടും മുമ്പുണ്ടായിരുന്ന ഉരഗവര്‍ഗ്ഗക്കാരാണ് പാമ്പുകളുടെ പൂര്‍വ്വികര്‍. അതിന്റെ ബാക്കിപത്രമെന്നോണം പെരുമ്പാമ്പുകളിലും അവയുടെ അടുത്ത ബന്ധുക്കളായ മണല്‍പ്പാമ്പുകളിലും പരിണാമവേട്ടയില്‍ ഇല്ലാതായ കാലുകളുടെ ലക്ഷണങ്ങള്‍ ഇപ്പോഴും കാണുന്നു. മാത്രമല്ല പഴക്കമുള്ള പാമ്പിന്‍ ഫോസ്സിലുകളില്‍ മിക്കവയും പെരുമ്പാമ്പുകളുടെയും മറ്റു മണല്‍പ്പാമ്പ് വര്‍ഗ്ഗക്കാരുടെയുമാണ്.
ഒഫിഡിയ (Ophidia) ആണ് പാമ്പുവംശം. ഇതില്‍ 15 ഓളം കുടുംബങ്ങളി (family) ലായി ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഉഷ്ണമേഖലാരാജ്യങ്ങളിലാണ് പാമ്പുകള്‍ കൂടുതലുള്ളത്.
ആകൃതിയിലും പ്രകൃതിയിലും ആവാസവ്യവസ്ഥകളിലുമെല്ലാം പാമ്പുകളുടെ വൈവിധ്യം അത്ഭുതകരമാണ്. കരയിലും വെള്ളത്തിലും മരുഭൂമിയിലുമൊക്കെ ജീവിക്കുന്നുണ്ട് അവ. ഒരു മണ്ണിരയുടെ വലിപ്പമുള്ള കുരുടിപ്പാമ്പു മുതല്‍ മുപ്പതു മീറ്ററിലധികം വലിപ്പമുള്ള അനകൊണ്‍ഡ വരെയുണ്ട് പാമ്പുകളുടെ കൂട്ടത്തില്‍.
പാമ്പും പാമ്പാട്ടിപ്പാട്ടും
പാമ്പുകള്‍ക്ക് ചെവികളില്ല എന്നൊരു വിശ്വാസമുണ്ട്. പാമ്പു കേള്‍ക്കുന്നത് കണ്ണുകള്‍ കൊണ്ടാണത്രെ. കണ്ണുകൊണ്ട് കേള്‍ക്കുന്നവന്‍ എന്നര്‍ ത്ഥത്തില്‍ ചക്ഷുശ്രവണന്‍’ എന്ന് പര്യായമുണ്ട്. എന്നാല്‍ ഇവയ്ക്ക് ബാഹ്യകര്‍ണ്ണവും കര്‍ണ്ണസ്തരവുമില്ല. പകരം നമ്മുടെ ചെവിക്കുള്ളിലെ ‘സ്റേപ്പിസ്’ അസ്ഥിക്ക് സമാനമായ ‘കോളമെല്ലെ ഓറിസ്’ എന്ന അസ്ഥിയുണ്ട്. കീഴ്ത്താടിയെല്ലുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. തറയിലുണ്ടാവുന്ന നേര്‍ത്ത കമ്പനങ്ങള്‍ പോലും ഇതുവഴി പാമ്പുകള്‍ക്ക് കേള്‍ക്കാനാകും. സംഗീതമോ വെടി ശബ്ദമോ കേള്‍ക്കാന്‍ കഴിയില്ല. മകുടി ഊതുന്ന പാമ്പാട്ടികളുടെ താളത്തിനൊത്ത് പാമ്പുകള്‍ ആടുന്നത് ദൃഷ്ടി ഉറപ്പിച്ചിരിക്കുന്നതിനാലാണ്. മാത്രമല്ല ഊതുന്നതിനിടയില്‍ പാമ്പാട്ടികള്‍ കാലുകള്‍ കൊണ്ട് നിലത്ത് പിടിക്കുന്ന താളവും പാമ്പിന് അറിയാനാകും.
പാമ്പിന്റെ കാഴ്ച
പാമ്പുകള്‍ക്ക് നിറങ്ങള്‍ കാണാനുള്ള കഴിവില്ല. ചേര, രാജവെമ്പാല തുടങ്ങിയ പാമ്പുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ട്. കുഴിമണ്ഡലികള്‍ക്ക് (Pit vipers) അടുത്തുള്ള വസ്തുക്കളെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കുഴി മണ്ഡലികള്‍ക്കും പെരുമ്പാമ്പുകള്‍ക്കും കണ്ണിനും മൂക്കിനുമിടയില്‍ ഒരു ചെറിയ കുഴിയുണ്ട്. വളരെ നേര്‍ത്ത താപവ്യതിയാനങ്ങള്‍വരെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനമാണിത്. എലികള്‍, പക്ഷികള്‍, അതുപോലെയുള്ള മറ്റ് ഉഷ്ണരക്തമുള്ള ജീവികളുടെ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇത്തരം പാമ്പുകള്‍ക്ക് കാഴ്ചശക്തി കുറവെങ്കിലും ഇരയെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.വായുവിലുള്ള നേര്‍ത്ത ഗന്ധങ്ങള്‍ പോലും നാക്കുനീട്ടി പിടിച്ചെടുത്താണ് പാമ്പുകള്‍ അറിയുന്നത്. ഇടയ്ക്കിടെ നാവു നീട്ടുന്നത് അതിനാലാണ്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഗന്ധകണങ്ങള്‍ വായുടെ മേല്‍ഭിത്തിയിലുള്ള ജേക്കബ്സണ്‍സ് ഓര്‍ഗന്‍സ് എന്ന അവയവത്തിലേക്ക് അയക്കുന്നു. ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള നാഡീതന്തുക്കള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാണീ അവയവം. ഇരയെ കണ്ടെത്തുന്നതിനും ഇണയെ തിരിച്ചറിയുന്നതിനുമെല്ലാം ഇത് സഹായിക്കുന്നു.
വിഷത്തിനു മരുന്ന് വിഷം
കടിക്കുന്ന പാമ്പിന്റെ വിഷം തന്നെയാണ് വിഷത്തിനുള്ള മരുന്ന്. ഇതാണ് ‘ആന്റിവെനം’. ആദ്യം ചെറിയ അളവില്‍ അത് കുതിരയില്‍ കുത്തിവയ്ക്കും. ദിവസം കൂടുംതോറും വിഷത്തിന്റെ അളവ് ക്രമമായി വര്‍ദ്ധിപ്പിക്കും. ഇങ്ങനെ കുത്തിവെയ്ക്കുന്നതിനാല്‍ കാലക്രമേണ കുതിരയുടെ ശരീരത്തില്‍ പാമ്പു വിഷത്തെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികളുണ്ടാവും. അവസാനം ഒരു ബൂസ്റര്‍ ഡോസ് വിഷം കുത്തിവെച്ചാലും കുതിരയ്ക്ക് തീരെ അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോള്‍ കുതിരയുടെ രക്തം ശേഖരിച്ച് അതില്‍ നിന്നും പ്രതിവിഷം അടങ്ങിയ സിറം വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കുന്നു. ഇതാണ് പ്രതിവിഷം . 1904 ല്‍ ആണ് ആദ്യമായി ആന്റിവെനം നിര്‍മ്മിക്കപ്പെട്ടത്. 1940 വരെ അണലിയുടെയും മൂര്‍ഖന്റെയും വിഷബാധകള്‍ക്കു മാത്രമേ പ്രതിവിഷം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മിക്ക വിഷപ്പാമ്പുകളുടെയും വിഷത്തെ പ്രതിരോധിക്കുവാന്‍ ഫലപ്രദമായ ‘പോളിവാലന്റ്’ (Polyvalent) ലഭ്യമാണ്. പൂണെയിലെ നാഷണല്‍ സിറം ഇന്‍സ്റിറ്റ്യൂട്ട്, ചെന്നൈയിലെ കിങ്സ് ഇന്‍സ്റിറ്റ്യൂട്ട്, മുംബൈയിലെ ഹോപ്കിന്‍സ് ഇന്‍സ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ ആന്റിവെനം നിര്‍മ്മിക്കുന്നത്.
പാമ്പും വിഷവും
ഇരയെ ദഹിപ്പിക്കുവാനുള്ള ദഹനരസം കൂടിയാണ് വിഷം. രൂപാന്തരം പ്രാപിച്ച ഉമിനീര്‍ഗ്രന്ഥികളാണ് വിഷസഞ്ചികള്‍. വിഷപ്പാമ്പുകള്‍ക്ക് മേല്‍ത്താടിയില്‍ രണ്ടു വലിയ വളഞ്ഞ പല്ലുകളുണ്ടാവും ഇവയാണ് വിഷപ്പല്ലുകള്‍. ഈ വിഷപ്പല്ലുകള്‍ വിഷസഞ്ചിയുമായി ബന്ധ പ്പെട്ടിരിക്കുന്നു. അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ക്കാണ് വലിയ വിഷപ്പല്ലുകള്‍ ഉള്ളത്. അതില്‍ത്തന്നെ ഏറ്റവും വലിയ വിഷപ്പല്ലിന്റെ ഉടമ ആഫ്രിക്കയിലെ ഗബൂണ്‍ അണലിയാണ്. അണലികളില്‍ ഒരു ചാല്‍ വഴിയോ മൂര്‍ഖന്‍ പാമ്പുകലില്‍ ഒരു നാളം വഴിയോ വിഷം വിഷപ്പല്ലുകളുടെ അഗ്രഭാഗത്ത് എത്തുന്നു.
പാമ്പിന്‍ വിഷത്തെ പ്രധാനമായും രണ്ടായി തിരിക്കാം നാഡീവ്യൂഹത്തെ ബാധിക്കുന്നത് (Neurotoxic) രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് (Hemotoxic). മൂര്‍ഖന്‍, കടല്‍പ്പാമ്പുകള്‍ എന്നിവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുമ്പോള്‍ അണലി വിഷം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ശംഖുവരയനെപ്പോലെയുള്ള ചില പാമ്പുകളുടെ വിഷത്തില്‍ ഈരണ്ടു ഘടകങ്ങളും കാണപ്പെടുന്നു. ടോക്സിനു കളുടെയും പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും വീര്യം കൂടിയ കൂട്ടാണ് പാമ്പിന്‍ വിഷം.
പാമ്പിന് വിഷത്തെ പ്രധാനമായും രണ്ടായി തിരിക്കാം നാഡീവ്യൂഹത്തെ ബാധിക്കുന്നത് (Neurotoxic) രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് (Hemotoxic). മൂര്‍ഖന്‍, കടല്‍പ്പാമ്പുകള്‍ എന്നിവയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുമ്പോള്‍ അണലി വിഷം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ ശംഖുവരയനെപ്പോലെയുള്ള ചില പാമ്പുകളുടെ വിഷത്തില്‍ ഈരണ്ടു ഘടകങ്ങളും കാണപ്പെടുന്നു. ടോക്സിനു കളുടെയും പ്രോട്ടീനുകളുടെയും എന്‍സൈമുകളുടെയും വീര്യം കൂടിയ കൂട്ടാണ് പാമ്പിന്‍ വിഷം.
നമ്മുടെ പാമ്പുകള്‍
പാമ്പുകള്‍ നാട്ടിലും കാട്ടിലും സാധാരണയായി കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചില പാമ്പുകളെ പരിചയപ്പെടാം.
Comments
Post a Comment