പ്ലാസ്റ്റിക് കയറുകളാണ്
നമ്മുടെ നാട്ടിൽ കിണറുകള്ളിൽ സർവസാധാരണമായി ഇപ്പോൾ ഉപയോഗിക്കുത് പ്ലാസ്റ്റിക് കയറുകളാണ് . എല്ലാ വീടുകളിലും ഇലക്ട്രിക്ക് മോട്ടോർ പമ്പ് ഉള്ളതുകൊണ്ട് വർഷത്തിൽ അപൂർവമായി മാത്രമേ ഇത്തരം പ്ലാസ്റ്റിക് കയറിൽ വെള്ളം കോരാറോള്ളൂ ..
അതുവരെ മഴയും വെയിലും കൊണ്ടും കയറു പൊടിഞ്ഞും ചെറിയ പ്ലാസ്റ്റിക് തരികൾ കിണറ്റിൽ വീഴുന്നു . അവ ആഹാരം പാചകം ചെയുവാൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് കൊണ്ട് ഉരുകി നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ് ..
ഒരു പക്ഷ അതുകൊണ്ടു ആയിരിക്കാം കാൻസർ പോലുള്ള മാരക രോഗങ്ങൾ ഇപ്പോൾ സർവ്വസാധാരണമായതും ഒരേ വീട്ടിലെ എല്ലാവര്ക്കും ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതും !!!
കിണറുകളിൽ ഉപയോഗിക്കുന്ന ചകിരി കൊണ്ടുള്ള ചക്കര കയറുകൾ ഇപ്പോൾ മാർക്കറ്റിൽ കിട്ടാനുമില്ല ... "എല്ലാവരും പ്ലാസ്റ്റിക് കയർ മാറ്റി ചകിരി കയർ കടകളിൽ ആവിശ്യപെട്ടാൽ നമ്മക്ക് ആ കയറിനെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും"..
NB ..കശാപ്പു വിഷയത്തിൽ പ്രത്യക നിയമസഭാ വിളിച്ചുകൂട്ടുന്ന നമ്മുടെ സർക്കാർ സമയം കിട്ടുകയാണെങ്കിൽ ഈ വിഷയം കൂടി പരിഗണിക്കണം എന്ന് ആഭ്യർത്ഥിക്കുന്നു ..വളർച്ച മുരടിച്ച കയർ മേഘലക്കും അത് ഉണർവേകും .
Comments
Post a Comment