റേഡിയേഷനും മൊബൈലും പിന്നെ ഞാനും
റേഡിയേഷനും മൊബൈലും പിന്നെ ഞാനും '' മോർച്ചറിയിൽ നിന്നെടുത്ത് നേരെ റേഡിയേഷൻ അടിപ്പിച്ചിങ്ങ് തരും .. ഇതൊക്കെ കഴിച്ചാണ് ഇക്കണ്ട രോഗമൊക്കെ വരുന്നത്. " ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം എടുത്ത് മൈക്രോവേവിൽ വെച്ച് ചൂടാക്കുന്നത് കണ്ട് ഒരമ്മാവൻ നെടുവീർപ്പിട്ടതാണ്. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രഫസർ ഒരു പാട്ട് ഞാൻ ലാപ്ടോപ്പിൽ നിന്നു മൊബൈലിലേക്ക് ബ്ലൂടൂത്ത് വഴി അയക്കുന്നത് കണ്ട് ഇത്ര വലിയ ഫയൽ റേഡിയേഷനായി പരക്കുന്ന അപകടം മണത്തറിഞ്ഞ് ചായ കുടിക്കാനെന്നും പറഞ്ഞ് ഡിപ്പാർട്ട്മെന്റ് ൽ നിന്ന് തന്നെ ഇയ്യിടെ രക്ഷപെട്ടു കളഞ്ഞു. എന്താണീ റേഡിയേഷൻ ? കുപ്പി ചില്ലും കുണ്ടാമണ്ടിയും ഗുണ്ടായിസവുമായ് നടന്ന ഒരു പഴയ ചങ്ങാതിയെ ഇയ്യിടെ കുറെക്കാലം കഴിഞ്ഞ് കണ്ടപ്പോൾ Positive Energy Consultant എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. Positive energy എന്നൊക്കെ നിത്യ വ്യവഹാരത്തിൽ ഒരു ഫീൽ ഗുഡ് സയൻസ് പോലെ നമ്മൾ എടുത്ത് പ്രയോഗിക്കാറുണ്ട്. എന്നാൽ ഭൗതികമായ അർത്ഥത്തിൽ ഊർജപ്രവാഹം റേഡിയേഷൻ ആണ്. തരംഗങ്ങളായോ അതിവേഗകണികകളായോ നീങ്ങുന്ന ഊർജമാണ് റേഡിയേഷൻ . ശബ്ദമായോ പ്രകാശമായോ ചൂടായോ ഒക്കെ ഇത് സ്വ...