*എന്താണ് ഫാറ്റി ലിവർ?*

*എന്താണ് ഫാറ്റി ലിവർ?*
............................................
👉🏼ആരോഗ്യത്തോടെ ജീവിക്കാൻ ആരോഗ്യമുള്ള കരൾ അത്യാവശ്യമാണ്.
👉🏼എന്ത് കഴിച്ചാലും കുടിച്ചാലും(മരുന്നുകളും) അത് കരളിലൂടെ കടന്നു പോകുന്നു.
👉🏼ആഹാരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കാൻ വേണ്ടിപിത്തരസം ഉത്പാദിപ്പിക്കുകയും, ഹാനികരങ്ങളായ രാസവസ്തുക്കൾ പുറംതള്ളുവാനും, ശേഖരിച്ചു വെച്ച ഗ്ലുക്കോസ് വിധരണം ചെയ്യാനും etc കരൾ സഹായിക്കുന്നു.
👉🏼ഇത് പോലെ അനേകം കാര്യങ്ങൾ ചെയ്യുന്ന ഈ കരളിന്റെ കരളാണ് മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.
👉🏼ഇങ്ങനെയുള്ള നമ്മുടെ ഈ കരളിന്റെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.
👉🏼ഈ അവസ്ഥയിൽ കരളിന് വീക്കവും തകരാറുകളും സംഭവിച്ചേക്കാം.
👉🏼കൊഴുപ്പ് അടിയുന്നത് കരളിന്റെ പ്രവർത്തന തകരാറിലേക്കും തുടർന്ന് ലിവർ സിറോസ്സിലേക്കും നയിച്ചേക്കാം.
🍻മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (ALD).
🍝മദ്യപാനം പ്രധാന കരണമല്ലാതെ പറയുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD)
എന്നും രണ്ടു വിധത്തിലാണ് ഇവനെ നമ്മുടെ കരളിന്റെ കരളിനെ പിടി കൂടുന്നത്.
🗣കരളിൽ ഏകദേശം
5% - 10% വരെ കൊഴുപ്പ് അടിഞ്ഞുകൂടിയാൽ അതിനെ ഫാറ്റി ലിവർ രോഗമെന്ന് വിളിക്കാം.
🛑ചില പ്രത്യേക കേസുകളിൽ, ഗർഭാവസ്ഥയിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്.
ഇത് അമ്മയ്ക്കും കുട്ടിക്കും ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിച്ചേക്കാം.
🙇‍♀അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്.
👨‍👩‍👦‍👦കുട്ടികൾ ഉൾപ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം.
പ്രധാന കാരണങ്ങൾ ഇനി പറയുന്നു
പ്രമേഹം
അമിതവണ്ണം
ഉയർന്ന നിലയിലുള്ള ട്രൈഗ്ലിസറൈഡും കൊളസ്ട്രോൾ നിലയും
ചില ഹോർമോണുകളുടെ ഏറ്റ കുറച്ചിലുകളും കാരണമാകാറുണ്ട്
 ലക്ഷണങ്ങൾ
👁‍🗨ക്ഷീണവും, ശക്തിയില്ലായ്മയും,
👁‍🗨വയറ്റിൽ വെള്ളം കെട്ടിക്കിടക്കുക,
👁‍🗨വയറിനു മുകളിൽ വലതു വശത്താശത്തായി വേദന etc.
🚫രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ലക്ഷണങ്ങളും രൂക്ഷമാവും.
🔬 കണ്ടെത്തുന്നത്
💡രക്ത പരിശോധനകൾ
💡സ്കാൻ
💡ബയോപ്സികൾ etc.
🏥 ചികത്സ ആയുർവേദത്തിൽ
🌴പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഒൗഷധസസ്യങ്ങളാണ് കരളിന് പഥ്യം.
🌾ധാന്യങ്ങളും 🍓പഴവർഗങ്ങളും
🧀അപകടകാരികളല്ലാത്ത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
🍀മുത്തങ്ങ
🍀വേപ്പ്
🍀മരമഞ്ഞള്‍
🍀മഞ്ചട്ടി
🍀കിരിയാത്ത് 🍀കീഴാര്‍നെല്ലി
🍀കറ്റാര്‍ വാഴ
🍀നെല്ലിക്ക
🍀തഴുതാമ
🍀പര്‍പ്പടകപ്പുല് 🍀അമുക്കുരം etc.
തുടങ്ങിയവ കരളിന് കരുത്തേകുന്ന ഒൗഷധികളില്‍ ചിലതാണ്.
കൊഴുപ്പുകുറഞ്ഞ ഭക്ഷണശീലങ്ങള്‍ക്കും
🏃ചിട്ടയായ വ്യായാമത്തിനും
മദ്യപിക്കാത്തവരിലുണ്ടാകുന്ന ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ കഴിയും.
വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവിഭവങ്ങള്‍, കടുപ്പംകൂടിയ കാപ്പി, ചായ, ഉണക്കമത്സ്യം, കേക്ക്, കൃത്രിമനിറങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ etc എന്നിവ ഒഴിവാക്കുകയും വേണം.
📢പൊതു അറിവിലേക്കുള്ള കാര്യങ്ങൾ മാത്രമാണ് വിവരിച്ചിട്ടുള്ളത്, രോഗ പ്രശ്നമുള്ളവർ വൈദ്യ സഹായം തേടുക.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

പേടി വേണ്ട, പാമ്പിനെ അറിയാം

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍