Posts

നെല്ലിക്ക

നെല്ലിക്ക നെല്ലിക്ക ദിവസവും കഴിച്ചാലുള്ള 10 ഗുണങ്ങൾ. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു. വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര ്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക. നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു. ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല. നെല്ലിക്കയിലുള്ള ആ...

ബ്ലാക്ക്‌ഹെഡ്‌സ് മാറും

ഇതിന്റെ ഒറ്റ ഉപയോഗത്തിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് മാറും ബ്ലാക്ക്‌ഹെഡ്‌സ് നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ്. പലപ്പോഴും മൂക്കിനിരുവശവും ഉള്ള ഭാഗങ്ങളില്‍ കറുത്തതും വെളുത്തതുമായ പല വിധത്തിലുള്ള കാര പോലുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇത് മുഖത്ത് എണ്ണമയം ഉള്ളത് കൊണ്ട് വരുന്ന ഒരു അവസ്ഥയാണ്. കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് അത് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുമ്പോള്‍ അത് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതാണ് കറുപ്പ് നിറത്തിലുള്ള ബ്ലാക്ക്‌ഹെഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നു. ഇത് ചര്‍മ്മസംരക്ഷണത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇവ പെട്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഭാഗത്ത് രോമവളര്‍ച്ച കൂടി ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ചര്‍മ്മസംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മക്...

റേഡിയേഷനും മൊബൈലും പിന്നെ ഞാനും

റേഡിയേഷനും മൊബൈലും പിന്നെ ഞാനും  '' മോർച്ചറിയിൽ നിന്നെടുത്ത്‌  നേരെ റേഡിയേഷൻ അടിപ്പിച്ചിങ്ങ് തരും .. ഇതൊക്കെ കഴിച്ചാണ് ഇക്കണ്ട രോഗമൊക്കെ വരുന്നത്. " ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം എടുത്ത് മൈക്രോവേവിൽ വെച്ച് ചൂടാക്കുന്നത് കണ്ട്  ഒരമ്മാവൻ നെടുവീർപ്പിട്ടതാണ്‌.  ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ   പ്രഫസർ ഒരു പാട്ട് ഞാൻ ലാപ്ടോപ്പിൽ നിന്നു മൊബൈലിലേക്ക് ബ്ലൂടൂത്ത് വഴി അയക്കുന്നത് കണ്ട് ഇത്ര വലിയ ഫയൽ റേഡിയേഷനായി പരക്കുന്ന അപകടം മണത്തറിഞ്ഞ് ചായ കുടിക്കാനെന്നും പറഞ്ഞ് ഡിപ്പാർട്ട്മെന്റ് ൽ നിന്ന് തന്നെ ഇയ്യിടെ രക്ഷപെട്ടു കളഞ്ഞു. എന്താണീ റേഡിയേഷൻ ? കുപ്പി ചില്ലും കുണ്ടാമണ്ടിയും ഗുണ്ടായിസവുമായ് നടന്ന ഒരു പഴയ ചങ്ങാതിയെ ഇയ്യിടെ കുറെക്കാലം  കഴിഞ്ഞ് കണ്ടപ്പോൾ Positive Energy Consultant എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. Positive energy എന്നൊക്കെ നിത്യ വ്യവഹാരത്തിൽ ഒരു ഫീൽ ഗുഡ് സയൻസ് പോലെ നമ്മൾ എടുത്ത് പ്രയോഗിക്കാറുണ്ട്. എന്നാൽ ഭൗതികമായ അർത്ഥത്തിൽ ഊർജപ്രവാഹം റേഡിയേഷൻ ആണ്.  തരംഗങ്ങളായോ അതിവേഗകണികകളായോ നീങ്ങുന്ന ഊർജമാണ് റേഡിയേഷൻ . ശബ്ദമായോ പ്രകാശമായോ ചൂടായോ ഒക്കെ ഇത് സ്വ...

കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ്

കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ് .നാം നമ്മുടെ ബാഹ്യ സൌന്ദര്യം സംരക്ഷിക്കാനായി കൊടുക്കുന്നതിന്റെ പകുതി ശ്രദ്ധ നാം നമ്മുടെ ആന്തരികമായ അവയവങ്ങളെ സം രക്ഷിക്കുന്നതില്‍ കാണിക്കുകയാണ് എങ്കില്‍ നമുക്ക് പല രോഗങ്ങളും വരുന്നത് തടയാന്‍ സാധിക്കും .നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തടക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന അവയവം ആണ് കരള്‍ .നമ്മുടെ ജീവിത ശൈലി കല്‍ ഏറ്റവും അധികം ബാധിക്കുന്നത് കരളിനെയാണ് .ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തില്‍ എത്തിച്ചേരുന്ന വിഷാംശം അവസാനം അടിഞ്ഞു കൂടുന്നത് കരളിലാണ് .അതിനാല്‍ കരളിനെ വിഷ വിമുക്തം ആക്കിയാല്‍ നമുക്ക് പല രോഗങ്ങളെയും തടയാന്‍ കഴിയും .ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് കരളിനെ വിഷവിമുക്തം ആക്കുവനുള്ള ഒരു എളുപ്പ വഴിയാണ് .ഇത് എളുപ്പത്തില്‍ തയാറാക്കവുന്നതും പ്രകൃതി ദാതാവും ആണ് ആദ്യം ഇതിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം  ഈ പാനീയം കുടിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കുകയും ചുമ ,പനി,ജലദോഷം എന്നിവക്കെതിരെ പോരാടുകയും ചെയുന്നു .ഒപ്പം ശരീരത്തെ വിഷ വിമുക്തം ആക്കുന്നു .നമ്മുടെ സ്കിന്നിലെ സ...

ഇഞ്ചിയുടെ ഗുണങ്ങള്‍

ആയുര്‍വേദത്തില്‍ ഇഞ്ചിയ്ക്കും മഞ്ഞളിനും സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളും ഇവതന്നെ. ഇനി ഇവയെല്ലാം എങ്ങനെയാണ് ശരീരത്തിന് ഗുണം ചെയ്യുന്നത് എന്ന് അറിയാം. ഇഞ്ചിയിലടങ്ങയിരിക്കുന്ന വ്യത്യസ്ഥങ്ങളായ ജീവകങ്ങള്‍ ഇഞ്ചിയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബി 6, ജീവകം സി എന്നിവയ്‌ക്കൊപ്പം കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്, ഇരുമ്പ്, എന്നിവ ചെറിയ തോതിലും അടങ്ങിയിരിക്കുന്നു. ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹന പ്രക്രിയ മികച്ചതാക്കുന്നു. പോഷകങ്ങളുടെ ആകിരണം മെച്ചപ്പെടുത്തുന്നു. ജലദോഷം അകറ്റുന്നു- തൊണ്ടയിലും മൂക്കിലുമുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റുന്നു. മനം പിരട്ടല്‍ കുറയ്ക്കുന്നു ഗ്യാസ് സംബന്ധിയായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു വയറിനുള്ളിലെ പ്രശ്‌നങ്ങളകറ്റാന്‍ സഹായിക്കുന്നു. ഇഞ്ചിയുടെ പ്രയോഗങ്ങള്‍ ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ആഹാരത്തിനു മുമ്പോ ശേഷമോ കഴിക്കുന്നത് വിശപ്പിനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. പാചകത്തിന് രുചി വര്‍ധിപ്പിക്കാനുപയോഗിക്കാവുന്ന ഒരു നല്ല സുഗന്ധവ്യഞ്ജനമായും ഇഞ്ചി ഉപയോഗിക്...

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍ ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം ശരിയോ അതോ തെറ്റോ.. ഇതേപ്പറ്റി ാരാളം പേര്‍ക്ക് സംശയങ്ങളുണ്ട്. ഗര്‍ഭകാലത്ത് ലൈംഗികബന്ധമാകാമോ, ഇത് ദോഷമാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍. ഇക്കാര്യത്തില്‍ ആദ്യം ഊന്നിപ്പറയേണ്ട ഒരു വിഷയമുണ്ട്. ഈ സമയത്ത് ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതായത് ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം ബ്ലീഡിംഗോ അതുപോലുള്ള ഡിസ്ചാര്‍ജുകളോ ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. എന്നാല്‍ മുന്‍പ് അബോഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭകാലത്തെ ബന്ധപ്പെടല്‍ ഒഴിവാക്കുന്നതായിരിക്...

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് . ...................................................................................... ഗര്‍ഭാവസ്ഥയില്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. ഗര്‍ഭവേളയില്‍ ആരോഗ്യകാര്യത്തില്‍ നല്‍കുന്ന അതേ പ്രാധാന്യം മുലയൂട്ടുന്ന കാലത്തും നല്‍കണം. അമ്മയുടെ നല്ല ഡയറ്റ് കുട്ടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ഫാറ്റ് കുറഞ്ഞ പാലുല്പന്നങ്ങള്‍: തൈര്, പാല്, ചീസ് തുടങ്ങിയ ഗര്‍ഭകാലത്ത് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ നല്ലതാണ്. കുട്ടിക്ക് പാലൂട്ടുമ്പോള്‍ നിങ്ങളുടെ ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇതു സഹായിക്കും. ബ്രൗണ്‍ റൈസ് ഗര്‍ഭകാലത്ത് കൂടിയ തടി കുറയ്ക്കാന്‍ പ്രസവിച്ചയുടന്‍ പലസ്ത്രീകളും ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാല്‍ പെട്ടെന്ന് തടി കുറയ്ക്കുന്നത് ഒട്ടേറെ ദോഷങ്ങളുണ്ടാക്കുമെന്ന് അറിയണം. ബ്രൗണ്‍ റൈസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക വഴി ശരീരത്തിന് ആവശ്യമായ കലോറികള്‍ നിലനിര്‍ത്താന്‍ സഹായിക്കും. മുട്ട പ്രോട്ടീന്റെ നല്ലൊരു സോഴ്‌സാണിത്. മുട്ട എങ്ങനെ കഴിച്ചാലും നിങ്ങളുടെ പാലിലെ ഫാറ്റി ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇ...