യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍
യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍ ................................................................................. യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍. ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക ചൊറിച്ചില്‍ ഉണ്ടാവുക നടുവേദന അടിവയറിനു വേദന മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക പനി യൂറിനറി ഇന്‍ഫക്ഷന്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ടോ പത്തോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പ്രജനന നാളിയില്‍ അണുബാധയുണ്ടായാല്‍ യൂറിനറി ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ എന്നിവമൂലം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രജനന നാളിയില്‍ അണു...