പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഹൃദ്രോഗം, ബ്ലോക്കുകള്‍, തൈറോയിഡ്.. etc.

പ്രമേഹം, 
രക്തസമ്മര്‍ദ്ദം, 
കൊളസ്ട്രോള്‍, 
ഹൃദ്രോഗം, 
ബ്ലോക്കുകള്‍, 
തൈറോയിഡ്.. etc.
രോഗകാരണങ്ങള്‍:
10% ജീവിതശൈലി 
40% മരുന്നുകള്‍
50% ആശങ്ക
രോഗത്തെ കുറിച്ചുള്ള ആശങ്കയാണ് ഏറ്റവും വലിയ രോഗകാരി. സ്ഥിരമായി മരുന്നുകള്‍ കഴിച്ചു തുടങ്ങുക കൂടി ചെയ്‌താല്‍ ഒരാള്‍ 90% രോഗിയായി.
ഒരു രോഗി ഉണ്ടാകുന്നതെങ്ങിനെ? 
ഒരാള്‍ താന്‍ പ്രമേഹരോഗിയാണെന്നറിയുന്നത് രാവിലെ മൂത്രത്തില്‍ പഞ്ചസാര കണ്ടിട്ടാണോ? അല്ല.
തലവേദനയോ വയറുവേദനയോ സന്ധിവേദനയോ തളര്‍ച്ചയോ തലചുറ്റലോ പോലുള്ള സാധാരണ രോഗത്തിന് ചികിത്സ തേടിയെത്തുന്ന ഹതഭാഗ്യരില്‍ നിന്നാണ് ഓരോ 'പ്രമേഹ'രോഗിയും ഉണ്ടായിത്തീരുന്നത്. 
കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ആര്‍ട്ടറി ബ്ലോക്ക്, തൈറോയിഡ് തുടങ്ങി അനേകം ആനുകാലിക രോഗങ്ങളുടെയും അവസ്ഥ ഇത് തന്നെ. സത്യസന്ധനായ ഒരു വൈദ്യനും ഇത് നിഷേധിക്കാനാവില്ല. 
...
"ഇങ്ങനെയൊരു തലവേദന മുമ്പുണ്ടായിട്ടില്ല!" 
"എന്തുപറ്റി? മഴ കൊണ്ടിരുന്നോ?" 
"ഇല്ല, രക്തത്തില്‍ പഞ്ചസാര വളരെ കൂടുതലാണ്" 
"ആര് പറഞ്ഞു?" 
"ഡോക്ടര്‍"
"ഇപ്പഴെങ്ങിനെയുണ്ട്? കുറവുണ്ടോ?" 
"അറിയില്ല, രണ്ടാഴ്ച മരുന്ന് കഴിച്ചു ചെക്ക്ചെയ്യാന്‍ പറഞ്ഞു." 
"രണ്ടാഴ്ച കൊണ്ട് നോര്‍മലാവുമായിരിക്കും, അല്ലെ?" 
"ഇല്ല, നിയന്ത്രിച്ചു നിര്‍ത്താം. മരുന്ന് സ്ഥിരം കഴിക്കണമെന്ന് പറഞ്ഞു." 
"ആര്?"
"ഡോക്ടര്‍" 
..
"പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചതാ"
"എന്തായിരുന്നു കാരണം?" 
"പതിനഞ്ചു കൊല്ലമായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞു"
"എന്നാലും ഇത്ര പെട്ടെന്നിതെന്തു പറ്റി?" 
"പഞ്ചസാരയുടെ അളവ് അതിര് കവിഞ്ഞു പോയതാണ് പോലും.., കൊളസ്ട്രോളും ഉണ്ടായിരുന്നുവെന്ന് പറഞ്ഞു" 
"ആര്?" 
"ഡോക്ടര്‍" 
..
എല്ലാം തീരുമാനിക്കുന്നത് ഡോക്ടറാണ്. 
പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണം മിക്കവാറും എല്ലായ്പ്പോഴും ഷുഗറോ പ്രഷറോ കൊളസ്ട്രോളോ സ്ട്രോക്കോ ബ്ലോക്കോ യൂറിക് ആസിഡോ ഒക്കെയായിരിക്കും. ഡോക്ടര്‍ പറയുന്നതേ എല്ലാര്‍ക്കും അറിയൂ. ഡോക്ടര്‍ പറയുന്നതാണ് ശരി. ഡോക്ടര്‍ പറയുന്നത് മാത്രമാണ് ശരി.
മുന്‍കാലങ്ങളിലൊന്നും തലവേദനയുമായി വരുന്ന രോഗിയുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുമായിരുന്നില്ല. ഉവ്വോ!?. രക്തത്തിലെ പഞ്ചസാരയോ കൊളസ്ട്രോളോ പരിശോധിക്കാനും ഒരു വൈദ്യനും ഉത്തരവിട്ടിരുന്നില്ല.
എന്നാലിന്ന് ഏത് രോഗവുമായി നിങ്ങള്‍ ചെന്നാലും ഒരു ഡോക്ടര്‍ ആദ്യം ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം അളക്കുകയാണ്. പഴുതുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതും കൊളസ്ട്രോളും ചെക്ക് ചെയ്യാനും ഉത്തരവിടും. നിങ്ങള്‍ ഒന്നുമറിയാത്ത ഒരു പാവം രോഗിയാണെങ്കില്‍ ടെസ്റ്റുകളുടെ എണ്ണം പിന്നെയും കൂടും.
വൈദ്യന്‍ രക്തസമ്മര്‍ദ്ദം അളക്കുന്ന യന്ത്രം രോഗിയുടെ കയ്യില്‍ ഘടിപ്പിക്കുന്ന നിമിഷം, ഒരാജീവനാന്ത പ്രഷര്‍ രോഗിയാവാനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്ക രോഗിയില്‍ ജനിച്ചു കഴിഞ്ഞിരിക്കും. അളന്നു കഴിഞ്ഞ ശേഷം ഡോക്ടറുടെ വായില്‍ നിന്ന് വീഴുന്ന ആദ്യ വാക്കുകള്‍ക്ക് വേണ്ടി ഭീതിയോടെയാണ് ഏതൊരു രോഗിയും കാത്തിരിക്കുക. ആ വാക്കുകളാണ് അയാളുടെ ഭാവി ഭാഗദേയം തീരുമാനിക്കുന്നത്.
പ്രഷര്‍ നോര്‍മലല്ലെന്ന വാക്ക് വൈദ്യന്‍റെ വായില്‍ നിന്ന് വീഴുന്ന നിമിഷം മുതല്‍ രോഗി മാനസികമായി തളരുന്നു. ഇനിമേല്‍ താനൊരു സ്ഥിരം പ്രഷര്‍ രോഗിയാണല്ലോ എന്ന ആശങ്കയാണ് പിന്നീടങ്ങോട്ട് രോഗിയുടെ ആരോഗ്യ നില നിശ്ചയിക്കുന്ന സുപ്രധാന ഘടകം. പ്രമേഹം, കൊളസ്ട്രോള്‍, തൈറോയിഡ്, യൂറിക്ക് ആസിഡ് തുടങ്ങി നിരവധി പുത്തന്‍ മെഡിക്കല്‍ സങ്കേതങ്ങളില്‍ തളച്ചിടപ്പെടുന്ന നിരപരാധികളുടെ അവസ്ഥയും ഇത് തന്നെയാണ്.
പിന്നീടങ്ങോട്ട് ആഹാരത്തിലും ജീവിത രീതിയിലും ഒരു നൂറു ചിട്ടകളും തല്‍സംബന്ധമായ ആശങ്കകളുമായി.
ഇതുവരെ സ്വൈര-സ്വാഭാവിക ജീവിതം നയിച്ചിരുന്ന താന്‍ ഇനിമുതല്‍ ഒരു സ്ഥിരം രോഗിയാണല്ലോ എന്ന നിരാശയും ഭീതിയുമാണ് പിന്നീടങ്ങോട്ടുള്ള പ്രധാന രോഗകാരണം. അത്കൊണ്ടാണ് 50% രോഗകാരണം ആശങ്കയാണെന്ന് പറയേണ്ടി വരുന്നത്.
ആശങ്കകളും പേടിയും മറ്റു വൈകാരികതകളും സ്വധീനിക്കുന്നത്ര ഗുരുതരമായി മറ്റൊന്നും ശരീരത്തെയും ആരോഗ്യത്തെയും ബാധിക്കുന്നില്ല.
ദൂരെ ഒരു കഷണം പച്ചമാങ്ങ ഇരിക്കുന്നത് കണ്ടാലുടന്‍ നമ്മുടെ വായില്‍ നാലുഭാഗത്തു നിന്നും ഒരുതരം അസ്വസ്ഥതയോടെ ഉമിനീര്‍ നിറയാറില്ലേ. പച്ചമാങ്ങാ കഷണം വായില്‍ വെയ്ക്കുമ്പോഴുള്ള അനുഭവത്തെ കുറിച്ചുള്ള അറിവും അതോര്‍ക്കുമ്പോഴുള്ള ചെറിയ അസഹ്യതയുമാണ് നമ്മുടെ ശരീരത്തെ അവ്വിധം പ്രതികരിപ്പിക്കുന്നത്. നമ്മുടെ ചിന്തകളും പേടികളുമെല്ലാം ശരീരത്തെ നല്ലോണം സ്വാധീനിക്കുന്നുണ്ട് എന്നതിന് ഏറ്റവും ലളിതമായ തെളിവാണിത്.
ശരീരത്തിന്‍റെ ആ സ്വാഭാവിക പ്രതികരണം നിയന്ത്രിക്കാന്‍ നമുക്ക് കഴിയാത്തത് പോലെ തന്നെ, നിരന്തരമായ ഭയവും ഭീതിയും നിരാശയും ആശങ്കകളും ശരീരത്തിലെ ഓരോ കോശാനുകൊശങ്ങളെയും ആഴത്തില്‍ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. 
... 
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ പ്രിയസുഹൃത്ത് റഷീദിനെ കണ്ടു. കഴിഞ്ഞ തവണ കണ്ടപ്പോള്‍ എന്തൊരു പ്രസരിപ്പായിരുന്നു അവന്! എപ്പോഴും മുഖത്ത് നിറഞ്ഞു നിന്നിരുന്ന പുഞ്ചിരിയും പ്രതിസന്ധികളില്‍ പോലും കൈവിടാത്ത ആത്മവിശ്വാസവും ഇപ്പോഴില്ല. ശരീര ഭാരം പകുതിയായി കുറഞ്ഞിരിക്കുന്നു. വിരിഞ്ഞ നെഞ്ചോടെ സ്ഥൂലകായനായിരുന്ന അവനിപ്പോള്‍ മെലിഞ്ഞുണങ്ങി ഒടിഞ്ഞുകുത്തിയിരിക്കുന്നു. ഇടറിയ ശബ്ദത്തില്‍ തളര്‍ന്ന സംസാരം. പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തില്‍ ചുണ്ടില്‍ വിടര്‍ത്താന്‍ ശ്രമിക്കുന്ന പുഞ്ചിരി സ്വാഭാവികമാക്കാന്‍ അവന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടെന്നു തോന്നി.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്നും ആഹാരത്തില്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അപകടമാണെന്നും, ഈയിടെ ഒരു മുട്ടുവേദനയുമായി ചെന്നപ്പോള്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയെന്നു തുടര്‍ന്നുള്ള കുശലങ്ങളില്‍ നിന്നറിഞ്ഞു.
ചോറും മത്സ്യമാംസാതികളും പാലും പഴവര്‍ഗ്ഗങ്ങളും തുടങ്ങി പ്രധാന ആഹാരങ്ങലെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. രോഗത്തെ കുറിച്ചുള്ള ആശങ്കയും, അതുമൂലം ആഹാരത്തില്‍ വരുത്തിയ കണിശമായ ചിട്ടകളുമാണ് അവന്‍റെ പ്രസരിപ്പും പുഞ്ചിരിയും മായ്ച്ചു കളഞ്ഞിരിക്കുന്നതെന്ന് വ്യക്തം. 
.....
പ്രമേഹവും പ്രഷറും കൊളസ്ട്രോളും തൈറോയിഡുമൊന്നും മാരക രോഗങ്ങളല്ല. വൈദ്യന്‍ അത് പരിശോദിച്ചു കണ്ടെത്തി മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ മാത്രമാണവ സ്ഥിരം രോഗങ്ങളാവുന്നത്. 
താന്‍ രോഗിയാണെന്നറിയുന്നത് വരെ പ്രമേഹരോഗം ഒരിക്കലും ഒരാളെ തളര്‍ത്തുകയില്ല. രോഗിയാണെന്ന അറിവും അതില്‍ നിന്നുണ്ടാവുന്ന നിരാശയും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമാണ് രോഗിയെ തകര്‍ക്കുന്നതും സ്ഥിരം രോഗിയാക്കിത്തീര്‍ക്കുന്നതും.
സര്‍വ്വോപരി, മേല്‍പറഞ്ഞ രോഗങ്ങള്‍ പൂര്‍ണ്ണമായി ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്തവയാണെന്ന തെറ്റിദ്ധാരണ ആധുനിക വൈദ്യരംഗം അറിഞ്ഞും അറിയാതെയും, പറഞ്ഞും പറയാതെയും രോഗികളിലും പൊതുജന ബോധത്തിലും കുത്തിവെച്ചു പോന്നു.
ഇവയൊന്നും മാറാരോഗങ്ങളല്ലെന്നും, നിരന്തരമായ മരുന്ന്സേവയാണ് ഈ രോഗങ്ങളെ മാറാരോഗങ്ങളാക്കുന്നതെന്നും പറഞ്ഞാല്‍ ഏതൊരാളും നഖശിഖാന്തം എതിര്‍ക്കുന്ന വിധത്തിലേക്ക് പൊതുബോധം മാറിക്കഴിഞ്ഞു.
ഈ രോഗങ്ങളൊന്നും സത്യത്തില്‍ സ്ഥായിയായ രോഗങ്ങളല്ല. രോഗനിര്‍ണ്ണയാനന്തരം നടക്കുന്ന തുടര്‍ച്ചയായ ചികിത്സയാണീ രോഗങ്ങളെ സ്ഥിരം രോഗങ്ങലാക്കുന്നത്. കൃത്രിമ രാസപ്രതിരോധ പ്രക്രിയകള്‍ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷിയെ ക്രമേണ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
രക്തസമ്മര്‍ദ്ദം കൂടുതലാണെന്നോ കുറവാണെന്നോ ആദ്യമായറിയുന്ന രോഗി ഉടനെ മരുന്നുകള്‍ കഴിച്ചു തുടങ്ങരുത്. തുടര്‍ച്ചയായ മരുന്ന് കഴിക്കലാണ് മരുന്നുകള്‍ ഒഴിവാക്കിക്കൂടാത്ത അവസ്ഥയുണ്ടാക്കുന്നത്.
രക്തസമ്മര്‍ദ്ദം ശരീരത്തിന്‍റെ സ്വയം പ്രതിരോധമാണെന്നും
ആവശ്യത്തിനു വെള്ളം കുടിച്ചാല്‍ രക്തപ്രവാഹം മിനിറ്റുകള്‍ക്കുള്ളില്‍ സ്വാഭാവികമാവുമെന്നും മറ്റുമുള്ള പുതിയ പഠനഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
രക്തത്തിലെ ക്രമക്കേടുകള്‍ക്ക് ആഹാര രീതികളും സമയങ്ങളും മാറ്റുകയാണ് വേണ്ടത്. ഒരു ഗ്ലാസ് ചുടുവെള്ളത്തില്‍ ഒരു കഷണം ഇഞ്ചി ചതച്ചിട്ട് ചൂടാറിയ ശേഷം രാത്രി കുടിച്ചാല്‍ രാവിലേക്ക് എത്ര കൂടിയ രക്തസമ്മര്‍ദ്ധവും നോര്‍മലാവും.
പാര്‍ശ്വഫലങ്ങളില്ലാതെയും കെമിക്കല്‍ മരുന്നുകളെക്കാള്‍ പതിന്മടങ്ങ്‌ ഫലപ്രദമായും കൂടിയ രക്ത സമ്മര്‍ദ്ധത്തെ സുഖപ്പെടുത്താന്‍ വെറും ഇഞ്ചിക്കു കഴിയും. സ്ഥിരമായ്‌ കഴിക്കേണ്ടിയും വരില്ല. ഇനി കഴിക്കേണ്ടി വന്നാല്‍ പോലും, സ്ഥിരമായി ഗുളികകള്‍ കഴിക്കുന്നതിലും എത്രയോ സുരക്ഷിതമാണ് സ്ഥിരമായി ഇഞ്ചി കഴിക്കുന്നത്.
# ഒരുഗ്ലാസ് തിളച്ച പാലില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി ചെറു ചൂടോടെ ഒരുമാസക്കാലം തുടര്‍ച്ചയായി കഴിച്ചാല്‍ ലോകത്ത് മറ്റേതു കെമിക്കല്‍ മരുന്നിനേക്കാള്‍ ഫലപ്രദമായ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലാവും. 
ഷുഗര്‍ വീണ്ടും കൂടുകയാണെങ്കില്‍ മാത്രം വീണ്ടും കഴിക്കുക.
# രണ്ടല്ലി വിഷമില്ലാത്ത വെളുത്തുള്ളി ദിവസം രാത്രി കഴിച്ചാല്‍ ഒരു മാസക്കാലം കൊണ്ട് മേല്‍ പറഞ്ഞ മഞ്ഞളിന്റെ അതെ ഫലം ലഭിക്കും. കൂടിയ കൊളസ്ട്രോളും നോര്‍മലാവും.
# ആഹാരത്തോടൊപ്പം ജര്‍ജീര്‍ (https://goo.gl/sfOHQs) ശീലമാക്കിയാല്‍ ഒറ്റ മാസം കൊണ്ട് കൊളസ്ട്രോള്‍ നോര്‍മലാക്കാം. ഒരു കെമിക്കല്‍ മരുന്നിനും സാധിക്കാത്ത ഫലം ജര്‍ജീര്‍ തരും. പാര്‍ശ്വ ഫലങ്ങളോ ഭാവിരോഗങ്ങളോ കൂടാതെ, മറ്റനേകം പ്രയോജനങ്ങളോടൊപ്പം.
# മഞ്ഞള്‍, ഇഞ്ചി, യാന്സൂന്‍, ആനകൂവ (https://goo.gl/ba35UO), ഉലുവ, മുരിങ്ങയില, ജര്‍ജീര്‍, പേരയില, ആരിവേപ്പില, കറിവേപ്പില, ഇരട്ടിമധുരം, ത്രിഫല (നെല്ലിക്ക-താന്നിക്ക-കടുക്ക) തുടങ്ങി എടുത്തുപറയാന്‍ ഒര്‍മ്മയില്ലാത്ത, എന്നാല്‍ സര്‍വ്വസാധാരണമായ മറ്റനേകം വ്യഞ്ചനങ്ങളും പച്ചിലകളും ഭക്ഷ്യവസ്തുക്കളുമുണ്ട് നമുക്ക് ചുറ്റും. കെമിക്കല്‍ മരുന്നുകളെക്കാള്‍ പതിന്മടങ്ങ്‌ ഫലപ്രദമായ് ആനുകാലിക രോഗങ്ങളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. അസുഖങ്ങള്‍ ഇല്ലാത്തവരും ഇവ ശീലമാക്കുന്നത് നല്ലൊരു മുന്കരുതലായിരിക്കും.
നമ്മുടെ അടുക്കളയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമുള്ള ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കുക വഴി
വേറെയും ഒത്തിരിയുണ്ട് നേട്ടങ്ങള്‍: 
# രാസപദാര്‍ഥങ്ങളെക്കാള്‍ പതിന്‍മടങ്ങ്‌ ഫലപ്രദം. 
# സ്ഥിരമായി ഉപയോഗിച്ചാലും പാര്‍ശ്വഫലങ്ങളില്ല. 
# രോഗശമനം കൂടാതെ മറ്റനേകം ആരോഗ്യഫലങ്ങള്‍. 
# ഭാവി രോഗങ്ങളെ ഭയപ്പെടെണ്ടതില്ല. 
# സ്ഥിരം-രോഗി എന്നൊരവസ്ഥയില്ല. 
# സാമ്പത്തിക നഷ്ടവും ടെന്‍ഷനുമില്ല. 
# സമയലാഭം. മനസ്സമാധാനം.
# സ്വന്തംവീട്ടില്‍ സ്വാഭാവിക ജീവിതം.
.... 
...
..
അലോപ്പതിയെ അവഗണിച്ചു കൊണ്ടൊരു സാധാരണ ജീവിതം ഇക്കാലത്ത് സാധ്യമല്ലെന്നതില്‍ സംശയമില്ല.
എന്നാല്‍; രോഗി മരിച്ച വിവരം മറച്ചു വെച്ച് ദിവസങ്ങളോളം ശവശരീരത്തെ ചികില്‍സിക്കുന്നതായ് നടിച്ച് ബന്ധുജനങ്ങളോട് ലക്ഷങ്ങള്‍ ഈടാക്കുന്നിടം വരെ വളര്‍ന്നു കഴിഞ്ഞ, കൊടും ചതിക്കുഴികള്‍ വാഴുന്ന വമ്പന്‍ വ്യവസായമായി അലോപ്പതി ചികിത്സാരംഗം മാറിയ സാഹചര്യമാണ് പ്രശ്നം.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം