വിരുദ്ധാഹാരം
വിരുദ്ധാഹാരം
പലതരം ആഹാരപാനീയങ്ങള്‍ നാം നിത്യേന ഉപയോഗിക്കുന്നുണ്ട്. തമ്മില്‍ കൂടിക്കലരുകയോ ഒന്നിച്ചുചേര്‍ത്ത് പാകപ്പെടുത്തുകയോ ചെയ്താല്‍ വിഷസമാനമാ യി ശരീരത്തിന് ഹാനികരമാകുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കളെ നാം തിരിച്ചറിയണം. രോഗബാധ ഒഴിവാക്കാനും ആരോഗ്യം പരിരക്ഷിക്കാനും ഇത് അത്യാവശ്യമാണ്.
വിരുദ്ധാഹാരമെന്ന വിഷം
വിഷബാധയേറ്റാലെന്നപോലെ അനേകതരത്തിലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നതും ധാതുക്കളെയും ഓജസ്സിനെയും ക്ഷയിപ്പിച്ച് രോഗപ്രതിരോധശേ ഷിക്കുതന്നെ മങ്ങലേല്‍പിക്കുന്നതുമാണ് വിരുദ്ധാഹാരങ്ങള്‍. കാരണംകണ്ടെത്താനാകാത്ത പല രോഗങ്ങള്‍ക്കും ഇവ ഇടനല്‍കുന്നു. ശാരീരികവും മാനസികവും ബുദ്ധിപരവുമായ പല വൈകല്യങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമാകും. ചില ആഹാരസാധനങ്ങള്‍ കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവം കൈവരിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്.'ആഹാരം മഹാഭേഷജം' എന്നാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. ആഹാരകാര്യത്തില്‍ മതിയായ ശ്രദ്ധ നല്‍കാത്തതുകൊണ്ടാണ് മിക്കരോഗങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ടാണ് ആഹാരപാനീയങ്ങള്‍ പഥ്യവും സംശുദ്ധവുമായിരിക്കാന്‍ ആയുര്‍വേദം പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.പഥ്യമായ ആഹാരമായാലും പരസ്പരം കൂടിച്ചേരുമ്പോള്‍ അപഥ്യവും ശരീരത്തിന് ഹാനികരവുമാകുന്നതാണ് വിരുദ്ധാഹാരങ്ങള്‍. നമ്മുടെ ആഹാരവിഭവങ്ങള്‍ പാശ്ചാത്യരീതിയിലുള്ളവയായി മാറിക്കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും സാര്‍വത്രികമായിക്കഴിഞ്ഞു. നിറത്തിനും മണത്തിനും രുചിക്കും ദീര്‍ഘകാലം കേടുകൂടാതിരിക്കാനുമായി പലതരത്തിലുള്ള രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തിയാണിവ വിപണിയിലെത്തിക്കുന്നത്. പരസ്പരം കൂട്ടിക്കലര്‍ ത്താന്‍ പാടില്ലാത്തവ ഒന്നിച്ചുചേര്‍ത്തുണ്ടാക്കുന്ന ഇത്തരം ഭക്ഷ്യവിഭവങ്ങള്‍ ഒരുതരത്തില്‍ വിരുദ്ധാഹാരങ്ങളും, സാമൂഹികാരോ ഗ്യരംഗത്ത് കടുത്ത ഭീഷണിയുമാണ്.
ഉദാഹരണങ്ങള്‍
ചില പ്രത്യേകതരം ഭക്ഷ്യവസ്തുക്കള്‍ ഒരുമിച്ചു ചേരുമ്പോള്‍ അവയുടെ അളവ്, പാചകരീതി, സംയോഗം എന്നിവ അടിസ്ഥാനമാക്കി ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരീരധാതുക്കളുടെ ഗുണങ്ങള്‍ക്ക് വിപരീതമായ ഗുണങ്ങളുള്ളവയാണ് പൊതുവെ എല്ലാ വിരുദ്ധദ്രവ്യങ്ങളും. ഒറ്റക്കൊറ്റയ്ക്ക് നിര്‍ദോഷങ്ങളാണെങ്കിലും കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവത്തിലായിത്തീരുന്നവയാണ് അത്തരം ദ്രവ്യങ്ങള്‍. ചില ആഹാരസാധനങ്ങള്‍ സ്വതവേ പരസ്പരവിരുദ്ധങ്ങളാണ്. ചിലവ സംയോഗം നിമിത്തം വിരുദ്ധങ്ങളാകുമ്പോള്‍, വേറെ ചിലവ കൂട്ടിച്ചേര്‍ത്ത് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുന്നു. മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താല്‍ വിരുദ്ധമാകുന്നു. പാലും പുളിയുള്ള ഫലവര്‍ഗങ്ങളുമായി ചേര്‍ന്നാല്‍ സംയോഗവിരുദ്ധമാണ്. ക്ലാവുള്ള പാത്രത്തില്‍ നെയ്യ് പാകം ചെയ്യുന്നത് സംസ്‌കാരവിരുദ്ധമാണ്. കൂടാതെ ഗുണവിരുദ്ധം, ദേശവിരുദ്ധം, കാലവിരുദ്ധം, കോഷുവിരുദ്ധം, കര്‍മവിരുദ്ധം എന്നിങ്ങനെയുള്ള ഭേദങ്ങളുമുണ്ട്. കഫവൃദ്ധി ഉണ്ടാക്കുന്ന പാലും മീനും ഒന്നിച്ചു കഴിക്കുന്നത് ഗുണവിരുദ്ധത്തിനുദാഹരണമാണ്. വെള്ളം, വൃക്ഷങ്ങള്‍ എന്നിവ കുറവായി ഉയര്‍ന്നുപരന്നുകിടക്കുന്ന ജാംഗലദേശത്ത് താമസിക്കുന്നവര്‍ രൂക്ഷതീക്ഷ്ണങ്ങളും ജലാശയങ്ങള്‍ക്ക് സമീപം ഉള്ളതോ ജലാശയങ്ങള്‍ നികന്നുണ്ടായതോ ആയ നനവുള്ള പ്രദേശത്ത് വസിക്കുന്നവര്‍ സ്‌നിഗ്ധശീതങ്ങളും ആയ ആഹാരൗഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ദേശവിരുദ്ധമാകും. തേനും നെയ്യും, തേനും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തുപയോഗപ്പെടുത്തുന്നത് മാത്രാവിരുദ്ധമാണ്. തണുപ്പുകാലത്ത് ശീതരൂക്ഷാദികളും ഉഷ്ണകാലത്ത് കടുതീക്ഷ്ണാദികളുമായ ഭക്ഷണപാനീയങ്ങള്‍ കാലവിരുദ്ധമായിത്തീരും. വേവ് കൂടുകയോ കുറയുകയോ ചെയ്ത ഭക്ഷണ ദ്രവ്യങ്ങള്‍ പാകവിരുദ്ധമാണ്. ഹൃദയപ്രിയമല്ലാത്ത എല്ലാ ആഹാരപാനീയങ്ങളും വിരുദ്ധങ്ങളാണെന്നാണ് സുശ്രുതന്റെ അഭിപ്രായം. മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യുക, പഴങ്ങള്‍ക്കൊപ്പം പാല്‍ കുടിക്കുക, പഴുത്തതും പഴുക്കാത്തതും ആയ ഫലവര്‍ഗങ്ങള്‍, നല്ല തണുത്തതും ഏറെ ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങള്‍, ഇവ ഒരേസമയം കഴിക്കുന്നതും പുതിയതും പഴകിയതും പാകം ചെയ്തതും ചെയ്യാത്തതും ആയവ കൂട്ടിക്കലര്‍ത്തുന്നതും വിരുദ്ധമാണ്.ഓട്ടുപാത്രത്തില്‍ സൂക്ഷിച്ച നെയ്യ് കഴിക്കാന്‍ പാടില്ല. പായസവും സുരാമദ്യവും എള്‍ച്ചോറുമായി ചേര്‍ത്തു കഴിക്കുന്നതു വിരുദ്ധമാണ്. നെയ്യ്, തേന്‍, എണ്ണ, എന്നിവ രണ്ടോ മൂന്നോ എല്ലാം കൂടിയോ തുല്യ അളവില്‍ ചേര്‍ത്തു കഴിക്കരുത്. കൂണ്‍ കടുകെണ്ണയില്‍ പാകപ്പെടുത്തിയാല്‍ വിരുദ്ധമാകും. അതുപോലെ കൊക്കിന്‍ മാംസം പന്നിനെയ്യില്‍ വറുത്തുപയോഗിക്കരുത്. മത്സ്യം പാകപ്പെടുത്തിയ പാത്രത്തില്‍ തക്കാളി വേവിക്കാന്‍ പാടില്ല. പകുതി വേവിച്ച പരിപ്പിനൊപ്പം കൊക്കിന്‍ മാംസം കഴിക്കരുത്. പ്രാവിന്‍ മാംസം തേനോ പാലോ ചേര്‍ത്ത് കഴിക്കുന്നത് വിരുദ്ധമാണ്. പാല്‍ച്ചോര്‍ കഴിച്ചതിനു ശേഷം മലര്‍വെള്ളവും തുളസിയില തിന്നശേഷം പാലും കുടിക്കാന്‍ പാടില്ല. തേന്‍ ചൂടാക്കി ഉപയോഗിക്കുന്നതും ചൂടുള്ള വസ്തുക്കള്‍ ചേര്‍ത്തുപയോഗിക്കുന്നതും ചൂടുകാലത്തുപയോഗിക്കുന്നതും വിഷതുല്യമാകയാല്‍ വര്‍ജിക്കേണ്ടതാണ്.
രോഗകാരണം
ഇത്തരത്തിലുളള വിരുദ്ധങ്ങളായ ഭക്ഷണപാനീയങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പലതരത്തിലുള്ള ഗുരുതരങ്ങളായ രോഗങ്ങള്‍ ബാധിക്കുവാന്‍ കാരണമാകുന്നതാണ്. ഉന്മാദം, ഭഗന്ദരം, മൂര്‍ച്ഛ, ജലോദരം, നപുംസകത, വിസര്‍പ്പം, കുഷും, ശ്വിത്രം തുടങ്ങിയ രക്തദൂഷ്യജ ന്യങ്ങളായ രോഗങ്ങള്‍, പലതരത്തിലുള്ള ദുസ്സാദ്ധ്യങ്ങളായ ത്വഗ്രോഗങ്ങള്‍, കണ്ണ്, ചെവി തുടങ്ങിയ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തന മാന്ദ്യം, പുളിച്ചു തേട്ടല്‍, വയറുവീര്‍പ്പ്, പീനസം, അപി ത്തം, ഗളഗ്രഹം, ജ്വരം, സന്താനദോഷം, വിദ്ര ധി, ഗുന്മം, ക്ഷയരോഗം, പ്രമേഹം, അശ്മരി, സ്മൃതിനാശം, ഓജോനാശം, പലതരത്തിലുള്ള വാതവ്യാധികള്‍ എന്നിവ വിരുദ്ധാഹാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ശരീരത്തെ ബാ ധിക്കാവുന്നതാണ്. മോരും മീനും കോഴിയിറച്ചിയും തൈരും കലര്‍ത്തി ഉപയോഗിക്കുന്നതു സോറിയാസിസ് എന്ന ത്വഗ്രോഗത്തിനു കാരണമാകും. കോഴിയിറച്ചിയും തൈരുസലാഡും ഒരുമിച്ചുപയോഗിക്കുക പതിവാണല്ലോ.ഏതെങ്കിലും ആഹാരം കഴിച്ചാല്‍ വേണ്ടരീതിയില്‍ പാകം വരാതെ, ശരീരത്തിനുള്ളില്‍ സ്ഥിതി ചെയ്തുകൊണ്ട് ദോഷങ്ങളെ ഇള ക്കി വയറുവീര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചു തേട്ടല്‍, തലയ്ക്കു മന്ദത തുടങ്ങിയ അസ്വസ്ഥതകളുണ്ടാക്കി പുറത്തുപോകാതിരുന്നാല്‍ അതിനെ 'വിരുദ്ധാഹാരം' എന്നു പറയാം. ഇത്തരം അവസ്ഥയില്‍ ആമാശയത്തിലും കുടലുകളിലുമുള്ള ഹാനികരമായ വസ്തുക്കളെ ഛര്‍ദിപ്പിച്ചോ വയറിളക്കിയോ പുറത്തു കളയുകയാണ് മുഖ്യചികിത്സ.
പ്രതിരോധം
എത്രതന്നെ ശ്രദ്ധിച്ചാലും പരസ്പരം വിരുദ്ധമായവ കഴിക്കേണ്ടിവന്നേക്കാമെന്നതിനാല്‍ അതില്‍നിന്നുണ്ടാകാവുന്ന രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങളും ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങള്‍ക്ക് വിരുദ്ധാഹാരജന്യങ്ങളായ രോഗങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട്. വിരുദ്ധാഹാരവിരോധികളായ മരുന്നുകള്‍ മുന്‍കൂട്ടി കഴിച്ച് അവയുടെ വീര്യം ശരീരത്തില്‍ വ്യാപിപ്പിക്കുകയാണ് അതിനുള്ള മാര്‍ഗം. ഇങ്ങനെ മുന്‍കൂട്ടി സംസ്‌ക്കരിക്കപ്പെട്ട ശരീരത്തില്‍, ആകസ്മികമായി വിരുദ്ധാഹാരം എത്തിയാലും രോഗകാരിയാവുകയില്ല. ഇത്തരം വിരുദ്ധാഹാരങ്ങള്‍ അല്‍പാല്‍പമായി കഴിച്ച് ശരീരത്തിന് അവസാത്മ്യമാക്കി വെച്ചാല്‍ വിരുദ്ധാഹാരം കഴിച്ചാലുണ്ടാകുന്ന വികാരങ്ങളെ ചെറുത്തുതോല്‍പ്പിക്കുവാനുള്ള ശേഷി ശരീരത്തിനു ലഭിക്കും. പരസ്പരം വിരുദ്ധങ്ങളാണെങ്കിലും മോരും കുന്നന്‍കായയും ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത്, ഭാവിയില്‍ വിരുദ്ധാഹാരങ്ങള്‍ നിമിത്തം ഉള്ളദോഷങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കാന്‍ സഹായിക്കും. കാളന്‍ നാം നിത്യം എന്നോണം ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട വിഭവം ആണല്ലോ. വിഷം ആയാലും അല്‍പാല്‍പമായി അളവ് വര്‍ദ്ധിപ്പിച്ച് കഴിച്ച് ശീലിച്ചാല്‍, വിഷബാധയേല്‍ക്കുകയില്ല എന്ന തത്ത്വമാണ് ഈ രീതിക്കു പിന്നില്‍.സ്ഥിരമായി വ്യായാമം ചെയ്യുന്നവരും നെയ്യ്‌പോലുള്ള സ്‌നിഗ്ധദ്രവ്യങ്ങള്‍ ധാരാളമായി ഉപയോഗിച്ച് നല്ല സ്‌നിഗ്ധതയുള്ള ശരീരത്തോടുകൂടിയവരും മികച്ച രീതിയിലുള്ള ദഹനശക്തിയും ദേഹപുഷ്ടിയുള്ളവരുമായ യുവാക്കളില്‍ വിരുദ്ധാഹാരത്തിന്റെ ഉപയോഗം അത്ര പെട്ടെന്നു പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷേ, ദഹനശേഷിയും ശരീരബലവും ക്ഷയിക്കുമ്പോള്‍ അത്തരം ആഹാരങ്ങള്‍ വികാരകാരിയാവുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ വിരുദ്ധാഹാരം സ്ഥിരമായുപയോഗിക്കുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ അത്തരം അപഥ്യങ്ങളും വിരുദ്ധങ്ങളുമായ ഭക്ഷണപാനീയങ്ങളെ ശീലമായിപ്പോയി എന്നതുകൊണ്ട് ഉപേക്ഷിക്കാതിരിക്കരുത്. ശീലം കൊണ്ട് ശരീരത്തിന് സാത്മ്യമായിപ്പോയ അത്തരം വിരുദ്ധാഹാരങ്ങളെ പെട്ടെന്നുപേക്ഷിക്കുന്നത് ചില ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാക്കിയേക്കാമെന്നതിനാല്‍, ശീലമായിപോയവയെ ക്രമേണ ത്യജിക്കുകയും, പകരം അതേ ക്രമത്തില്‍ പഥ്യാഹാരത്തെ ശീലമാക്കുകയുമാണ് വേണ്ടത്. വിരുദ്ധാഹാരശീലം കൊണ്ട് വര്‍ദ്ധിച്ച ദോഷങ്ങള്‍ ശരീരത്തില്‍ വരുത്തിവെച്ചിട്ടുള്ള തകരാറുകള്‍ ഈരീതിയില്‍ പൂര്‍ണമായും പരിഹരിക്കാവുന്നതേയുള്ളൂ.

Comments
Post a Comment