ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള അബദ്ധധാരണകള്‍ക്ക് പിന്നിലുള്ള വസ്തുതകള്‍ ശാസ്ത്രീയമായി വിശദീകരിക്കാനും തെറ്റിധാരണകള്‍ തിരുത്താനുമുള്ള ശ്രമം...
ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള അബദ്ധധാരണകള്‍ക്ക് പിന്നിലുള്ള വസ്തുതകള്‍ ശാസ്ത്രീയമായി വിശദീകരിക്കാനും തെറ്റിധാരണകള്‍ തിരുത്താനുമുള്ള ശ്രമം...
✘അപസ്മാരം വന്നാല്‍ ഇരുമ്പ് കയ്യില്‍ പിടിപ്പിക്കണം!
✘ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാന്‍ പാടില്ല / പനി വന്നാല്‍ കുളിക്കാന്‍ പാടില്ല.
✘ചിക്കെന്‍ പോക്സ് വന്നാല്‍ / മഞ്ഞപ്പിത്തം വന്നാല്‍ ഉപ്പു കഴിക്കാന്‍ പാടില്ല! പട്ടി കടിച്ചാല്‍ നാരങ്ങ കഴിക്കാന്‍ പാടില്ല!
✘മഴ നനഞ്ഞാല്‍/തോര്‍ത്താതെ ഇരുന്നാല്‍/തലമുടി നീട്ടി വളര്‍ത്തിയാല്‍ തലയില്‍ വെള്ളം കെട്ടി നിന്ന് അത് താഴോട്ടു ഇറങ്ങി അസുഖങ്ങള്‍ ഉണ്ടാക്കുന്നു.
✘മഴ നനഞ്ഞാല്‍ പനി വരും?!
മഴക്കാലത്തും തണുപ്പ് അന്തരീക്ഷത്തിലും ഇത്തരം രോഗാണുബാധ കൂടുന്നതിന് കാരണം...
*നമ്മള്‍ കൂടുതല്‍ സമയം വീടുകളിലും കെട്ടിടങ്ങള്‍ക്കും ഉള്ളില്‍ അടച്ചിട്ട മുറികളില്‍ ആരിക്കും എന്നത് കൊണ്ടാണ്..
പെട്ടന്ന് പടരുന്ന വൈറല്‍ ഫീവര്‍ ഒക്കെ അടുത്ത/നിരന്തര സമ്പര്‍ക്കം കൊണ്ട് ഒരാളില്‍ നിന്ന് മറ്റൊരാരിലേക്ക് പകരുന്നു !
പെട്ടന്ന് പടരുന്ന വൈറല്‍ ഫീവര്‍ ഒക്കെ അടുത്ത/നിരന്തര സമ്പര്‍ക്കം കൊണ്ട് ഒരാളില്‍ നിന്ന് മറ്റൊരാരിലേക്ക് പകരുന്നു !
*മഴക്കാലത്ത് വായുവില്‍ കൂടി പകരുന്ന പല സാംക്രമിക രോഗങ്ങളും കൂടുതലായിരിക്കും.കാരണം തണുപ്പും ഈര്‍പ്പവും ഒക്കെ കലര്‍ന്ന കാലാവസ്ഥ രോഗാണുക്കള്‍ക്ക് കൂടുതല്‍ അനുഗുണം ആണ്.അത് കൊണ്ട് മഴക്കാലത്ത് ജലദോഷപ്പനികള്‍ ഒക്കെ സര്‍വ്വ സാധാരണവും ആയിരിക്കും മഴ നനഞ്ഞാലും ഇല്ലെങ്കിലും വരുന്നതും സാധാരണം ആണല്ലോ.
*മഴ വെറുതെ ഒന്ന് നനയുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ നനയുകയോ നനഞ്ഞ വസ്ത്രങ്ങളുമായി കൂടുതല്‍ സമയം ഇരിക്കേണ്ടി വരുക,തണുത്ത കാറ്റ് അടിക്കുക ഇങ്ങനെ ഒക്കെ ശരീരോഷ്മാവ് വളരെ താണ് പോവുന്ന അവസ്ഥയില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നാല്‍ രോഗാണുക്കള്‍ക്ക് അത് നേരിയ രീതിയില്‍ ഗുണകരമായി ഭവിച്ചേക്കാം.രോഗാണുക്കളെ പ്രതിരോധിക്കാന്‍ ഉള്ള ശരീരത്തിന്റെ ഒരു മെക്കാനിസം ആണല്ലോ താപനില.
*കുറെ നാള്‍ മഴ പെയ്യാതിരുന്നിട്ടു പെയ്യുന്ന മഴ നനയുന്നത് അത്ര നല്ലതല്ല കാരണം അപ്പോള്‍ കുറെ കാലങ്ങള്‍ ആയി അന്തരീക്ഷത്തില്‍ പോടിപടലങ്ങളിലും മറ്റും തങ്ങി നില്‍ക്കുന്ന രോഗാണുക്കളും മറ്റും ആദ്യ മഴയുടെ ഒപ്പം ഉണ്ടാവാന്‍ ഉള്ള സാധ്യത കൂടുതലാണ്.
*അല്ലാതെ പൊതുവില്‍ മഴയെ പേടിക്കേണ്ട ഇടിമിന്നലിന്റെ ഭയം ഒഴിവാക്കാവുന്ന അവസരങ്ങളില്‍ കുട്ടികള്‍ അല്പം മഴ ഒക്കെ നനഞ്ഞു വളരുന്നത് രോഗപ്രതിരോധ ശക്തി ഒക്കെ പൊതുവില്‍ കൂട്ടുകയെ ഉള്ളൂ.മഴയും വെയിലും മണ്ണും ഒക്കെ ആയി സമ്പര്‍ക്കം ഉണ്ടായി വളരുന്നതാണ് ആ അര്‍ത്ഥത്തില്‍ നല്ലത് എന്ന് പൊതുവില്‍ പറയാം.
✘തൈരും മീനും പോലുള്ളവ വിരുദ്ധാഹാരമാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ല.
✘ഗര്‍ഭിണി കുംകുമപ്പൂ കഴിച്ചാല്‍/നവജാത ശിശുവിന് സ്വര്‍ണ്ണം അരച്ച് കൊടുത്താല്‍ കുഞ്ഞിനു വെളുപ്പ് നിറം ഉണ്ടാവും!
*ഇതില്‍ അല്പം കാര്യം ഉണ്ട്.
അധികം പഴുക്കാത്ത പപ്പായയില്‍ ഉള്ള കറയില്‍ പപ്പെയിന്‍ എന്ന പദാര്‍ത്ഥം ഉള്ളതിനാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നത് ഉചിതമാവും.
അധികം പഴുക്കാത്ത പപ്പായയില്‍ ഉള്ള കറയില്‍ പപ്പെയിന്‍ എന്ന പദാര്‍ത്ഥം ഉള്ളതിനാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നത് ഉചിതമാവും.
*ഇതില്‍ അടങ്ങിയ Bromelain എന്ന enzyme അത്ര നല്ലതല്ല എന്ന ഭീതി പ്രചരിപ്പിക്കപ്പെടുന്നുണ്ട് എങ്കിലും സാധാരണ അളവില്‍ ഇത് ഗര്‍ഭിണികള്‍ക്ക് അപകടം ഉണ്ടാക്കും എന്നതിന് മതിയായ തെളിവുകള്‍ ഇല്ല.
✘സിസ്സെറിയന്‍ സെക്ഷന് വേണ്ടി നട്ടെല്ലില്‍ കുത്തിവച്ചാല്‍ ജീവിതകാലം നടുവേദന മാറില്ല!
നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ഇടയില്‍ ഉള്ള സ്വാഭാവിക വിടവിലെ സ്തരങ്ങള്‍ക്ക് ഇടയിലൂടെ സൂചി കടത്തി സുഷുമ്നയുടെ ചുറ്റിനുമുള്ള ദ്രാവകത്തിലെക്കാണ് മരുന്ന് കടത്തി വിടുന്നത്!
*ദീര്‍ഘകാലം തുടരുന്ന നടുവ് വേദന ഇതുവുമായി ബന്ധപ്പെട്ടു ഉണ്ടാവാന്‍ തീരെ സാധ്യത ഇല്ല മറ്റു കാരണങ്ങളാല്‍ ഉള്ള നടുവ് വേദനയെ ഇതില്‍ ആരോപിക്കുക ആണ് പതിവ് !
*സിസേറിയന്‍ കൂടാതെ ഒട്ടനവധി ഒപ്പെറെഷനുകള്‍ സ്പൈനല്‍ ബ്ലോക്ക് കൊടുത്ത് ചെയ്യാറുണ്ട്,ഉദാ:കാലുകളിലെയും ഇടുപ്പിലെയും അസ്ഥിരോഗ സംബന്ധമായ നിരവധി,ഹെര്‍ണിയ,വെരിക്കോസ് വെയിന്‍,പൈല്‍സ്,മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഇത്യാദി ഒക്കെ കഴിയുന്ന രോഗികളും പ്രത്യേകിച്ച് പുരുഷന്മാര്‍ ഇത്തരം ആവലാതികള്‍ പറഞ്ഞു കാണാറില്ല !
*വീട്ടു ജോലികള്‍ മാത്രം മതിയാവും ഒരു മദ്ധ്യ വയസ്കയ്ക്ക് നിരന്തര നടുവ് വേദന സമ്മാനിക്കാന്‍ എന്നതാണ് സത്യം !
✘നവജാത ശിശുവിന് തേന്‍ ,വയമ്പ് എന്നിവ കൊടുക്കുന്നത് ഉത്തമം ആണ്.
*ശിശു രോഗ വിദഗ്ധരുടെ സംഘടനയും മറ്റും ആവര്‍ത്തിച്ചു പറയുന്നത് ആറു മാസത്തേക്ക് കുഞ്ഞിനു മുലപ്പാല്‍ മാത്രം കൊടുക്കുകഎന്നതാണ്.(Exclusive Breast feeding അതായത് വേറെ പച്ച വെള്ളം പോലും നിഷിദ്ധം)
*മറ്റു പദാര്‍ഥങ്ങള്‍ കൊടുക്കുന്ന കൂടെ രോഗാണുക്കള്‍ ഉള്ളില്‍ ചെല്ലാനും വയറിളക്ക രോഗങ്ങള്‍,ദഹനക്കേട്,വായിലെ പൂപ്പല്‍ ബാധ തുടങ്ങി പലവിധ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുന്നു.
*തേന്‍ കുഞ്ഞുങ്ങളില്‍ ബോട്ടുലിസം എന്ന മാരക രോഗം പോലും ഉണ്ടാക്കിയേക്കാം!!!
✘പ്രസവശേഷം വെള്ളം കൂടുതല്‍ കുടിച്ചാല്‍ വയറു ചാടും?!
✘പ്രസവ ശേഷം ഉള്ള ശുശ്രൂഷ ആയി പ്രത്യേകം ഭക്ഷണ ക്രമങ്ങളും മരുന്നുകളും കഴിക്കണം!
അമിത വിശ്രമം ദുര്മ്മേദസ്സിനു ആണ് കൂടുതല്‍ കാരണം ആവുന്നത്.അമ്മ ഉള്ളിലേക്ക് കഴിക്കുന്ന പലതും മുലപ്പാലിലൂടെ കുഞ്ഞിനു കിട്ടാം എന്നുള്ളത് കൊണ്ട് എന്താണ് ഘടകങ്ങള്‍ എന്നറിയാത്ത പദാര്‍ഥങ്ങള്‍ ആരെങ്കിലും നിര്‍ബന്ധിക്കുന്നത് കൊണ്ട് മാത്രം കഴിക്കുന്നത് അബദ്ധമാണ് എന്നോര്‍ക്കുക.
✘നവജാത ശിശുക്കളെ നന്നായി തേച്ചു കുളിപ്പിച്ചില്ല എങ്കില്‍ ശരീരഭാഗങ്ങള്‍ക്ക് ആകൃതിയും വടിവും ഉണ്ടാവില്ല!
✘കുഞ്ഞുങ്ങള്‍ക്ക് കണ്ണെഴുതിയാല്‍ പുരികം വളരും!
✘ഉളുക്ക് പറ്റിയാല്‍ ഇരട്ടകളെ കൊണ്ട് തിരുമ്മിക്കുക!
✘ടി.ടി ഇന്‍ജെക്ഷന്‍ മുറിവ് പഴുക്കാതെ ഇരിക്കാന്‍ (സെപ്ടിക് ആവാതെ ഇരിക്കാന്‍ എന്ന് ഗ്രാമ്യ ഭാഷ) ഉള്ളതാണ്.
✘ടെറ്റനസ് വരാതെ ഇരിക്കാന്‍ ആറു മാസം കൂടുമ്പോ ടി.ടി ഇന്‍ജെക്ഷന്‍ എടുക്കണം.
(ഇതിനെ കുറിച്ച് വിശദമായി പിന്നീടു എഴുതാം)
✘മുടി മുറിച്ചാല്‍ പെട്ടന്ന് വളരും/ഷേവ് ചെയ്‌താല്‍ വരുന്ന രോമങ്ങള്‍ കൂടുതല്‍ ശക്തിയില്‍ കട്ടിയുള്ളതായി വളരും!
Comments
Post a Comment