മനുഷ്യന്‍റെ ഛര്‍ദ്ദി......വിസര്‍ജ്ജ്യവസ്തു🙏 ഔഷധവൃക്ഷങ്ങളുടെ ഛര്‍ദ്ദിയോ... ദിവ്യൗഷദങ്ങളും !

🙏       മനുഷ്യന്‍റെ ഛര്‍ദ്ദി......വിസര്‍ജ്ജ്യവസ്തു🙏
                ഔഷധവൃക്ഷങ്ങളുടെ ഛര്‍ദ്ദിയോ...
                                ദിവ്യൗഷദങ്ങളും !

   മനുഷ്യശരീരത്തില്‍ എതെങ്കിലും വിഷവസ്തുകൂടിയാല്‍ വമനത്തിലൂടെ ആ വിഷാംശം വെളിയില്‍ കളയുന്ന പ്രകൃയ പ്രാചീനകാലം മുതലേ ചെയ്തുപോരുന്നതാണ്.മദന (മലംകാരയ്ക്ക ) ,മധുക (ഇരട്ടിമധുരം ) തുടങ്ങി പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഛര്‍ദ്ദനമുണ്ടാകുന്ന ഒട്ടേറെ വിഷമുള്ള പദാര്‍ത്ഥങ്ങള്‍ ഒന്നുമാത്രമായോ പലതും ചേര്‍ത്തുയോജിപ്പിച്ചോ -- തേനും തിപ്പലയുംവരെ -- ഛര്‍ദ്ദിക്ക്  (വാമത്തിന് ) ആയുര്‍വ്വേദം ഉപയോഗിച്ചുപോരുന്നുണ്ട്.

മനുഷ്യന് ഛര്‍ദ്ദിക്കുന്നതിന് അന്യപദാര്‍ത്ഥങ്ങളുടെ സഹായമാവശ്യമുള്ളപ്പോള്‍ സസ്യങ്ങളാകട്ടെ വേരുകള്‍ വഴി വലിച്ചെടുക്കുന്ന പദാര്‍ത്ഥങ്ങളെ വേരുകള്‍ വഴി തന്നെ തിരിച്ചുവിട്ട് ഛര്‍ദ്ദനത്തിനു ശ്രമിക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്.

പ്രകൃതിയെ ആദാനത്തിന്‍റെയും വിസര്‍ജ്ജ്യത്തിന്‍റെയും രണ്ടു കാലങ്ങളായി കാണുകയും മാസങ്ങളെ പക്ഷങ്ങളായി കാണുകയും ചെയ്യുന്ന പഠനങ്ങളില്‍ വേപ്പ് , നീരാളം അഥവാ മരോട്ടി, കൂവളം,വാളംപുളി, തേക്ക് ,കാഞ്ഞിരം മുതലായ വൃക്ഷങ്ങളില്‍ പ്രാചീനര്‍ക്ക് ഒരു ഔഷധകല്പനയുണ്ട്.ഇന്ന് ചികഝാരംഗത്ത് ഏതാണ്ട് നാമാവശേഷമായ അതിപ്രാചീനമായ ഒരറിവാണത്.ജീവികള്‍ ആദാനകാലത്ത് അവയുടെ ഓജശ്ശക്തി മുഴുവന്‍ സൂര്യനില്‍ നിന്നും സ്വീകരിക്കുകയും , വിസര്‍ജ്ജ്യകാലത്ത് ആ ശക്തി മുഴുവന്‍ സൂര്യനിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നു.എന്ന അര്‍ത്ഥത്തില്‍ സൂര്യനെ നടുനായകമാക്കിയുള്ള ഒരു പ്രാജീനകല്പനയാണത്.

ഉദാഹരണത്തിന് ആദാനകാലത്ത് കഞ്ഞിരത്തിന്‍റെ വടക്കോട്ടുപോകുന്ന വേര് ഒരു ചെറുവിരലിന്‍റെ വണ്ണത്തിലുള്ളതിന്‍റെ അറ്റം മുറിച്ച് ,ആ വേര് ഒരു കുപ്പിയില്‍ നിറച്ചിട്ടുള്ള എള്ളെണ്ണയില്‍ അടിയില്‍ വരെ എത്തത്തക്ക വിധം ഇറക്കിവെച്ച് ആ കുപ്പി ശരിയായി ചോര്‍ച വരാതെ അടച്ചുവെച്ച് മേലേ മണ്ണുമിട്ടു മൂടിക്കഴിഞ്ഞ് ആ കാഞ്ഞിരത്തിനെ നോക്കിക്കൊണ്ടിരുന്നാല്‍ ഏതാണ്ട് 15 ദിവസത്തിനുള്ളില്‍ അതിന്‍റെ ഇലകളെല്ലാം പൊഴിഞ്ഞുപോകുന്നതുകാണാം.അതായത് ആ കഞ്ഞിരം ആഹാരം പാചകം ചെയ്യല്‍ നിര്‍ത്തി ,അടുക്കള അടച്ചുപൂട്ടി എന്നു മനസ്സിലാക്കാം.ആ സമയത്ത് മണ്ണുമാറ്റി കുപ്പി ഒന്നു പരിശോദിച്ചാല്‍ അതിലേ എണ്ണ മുഴുവന്‍ അപ്രത്യക്ഷമായതായി - കാഞ്ഞിരം വലിച്ചെടുത്തതായി -  ബോദ്ധ്യപ്പെടും.വീണ്ടും ഏതാണ്ട് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ കാഞ്ഞിരത്തിന് തളിരിലകള്‍ വന്നുകഴിഞ്ഞു എന്നു കണുമ്പോള്‍ മണ്ണ് മാറ്റി നോക്കിയാല്‍ കുപ്പിയില്‍ എണ്ണ തിരിച്ചു വന്നിട്ടുണ്ടെന്നു കാണാം . ആ എണ്ണ എടുത്തു പരിശോധിച്ചാല്‍ ആദ്യം വെച്ചിരുന്ന എള്ളെണ്ണയുടെ ഗുണവും ,പ്രഭാവവും,രുചിയും ഒന്നുമല്ല അതിനുള്ളതെന്നു മനസിലാകും.

   ഭൂമിയില്‍ നിന്നും വലിച്ചെടുക്കുന്ന ആഹാരപദാര്‍ത്ഥങ്ങളെ എണ്ണകളായും,പ്രോട്ടീനായും,ഫാറ്റ് ആയുമൊക്കെ മാറ്റാന്‍ കഴിവുള്ള ആ കാഞ്ഞിരം ,എണ്ണയെ നേരിട്ടുകൊടുത്തപ്പോള്‍ അതു തന്‍റെ ശരീരത്തിനു വൈകല്യമുണ്ടാക്കും,അതിന്‍റെ കോശാങ്ങളില്‍ അത് മൃത്യുവിന്‍റെ ആന്ദോളനങ്ങളുണ്ടാക്കുമെന്ന് ബോദ്ധ്യപ്പെട്ട കഞ്ഞിരം തന്‍റെ സ്വപ്നങ്ങളെ ഉണര്‍ത്തുകയും ,ആ എണ്ണയെ ഏതൊരു ശക്തിവിശേഷം കൊണ്ട് പുറന്തള്ളാന്‍ കഴിയുമോ, ആശക്തികളെ മുഴുവന്‍ - അതിനു പര്യാപ്തങ്ങളായ സ്രവങ്ങളെ മുഴുവന്‍ - അതിന്‍റെ കോശാകോശാന്തരങ്ങളില്‍ നിന്നാവാഹിച്ചുകൂട്ടി ആ എണ്ണയില്‍ കലര്‍ത്തി,എണ്ണയുടെ സ്വഭാവത്തെ പരിണമിപ്പിച്ച് വെളിയിലേക്ക് - കുപ്പിയിലേക്ക് -- വിസര്‍ജ്ജിപ്പിച്ചതാണ് രണ്ടാമതു നാം കണ്ടത്.

ഇങ്ങനെ കാഞ്ഞിരത്തില്‍ നിന്നെടുക്കുന്ന എണ്ണ പേപ്പട്ടിവിഷ ചികിഝയ്ക്ക് - പേയിളകിക്കഴിഞ്ഞുള്ള ചികിഝയ്ക്ക് -- അത്യുത്തമമാണ്.

മരോട്ടിയില്‍ ഇതുപോലെ എള്ളെണ്ണ കയറ്റിയെടുക്കുന്നത് കുഷ്ഠചികിഝയില്‍ അത്യുത്തമമാണ്.

വാളംപുളിയില്‍ ഇതേരീതിയില്‍ കയറ്റിയിറക്കുയെടുക്കുന്ന എണ്ണ  സ്ത്രീരോഗങ്ങളുടെ ചികിഝയ്ക്ക് വളരെ നല്ലതാണ്.

മനുഷ്യന്‍റെ ഛര്‍ദ്ദി അറപ്പുളവാക്കുന്ന വിസര്‍ജ്ജ്യവസ്തുവായിരിക്കെ ഇമ്മാതിരി വൃക്ഷങ്ങളുടെ എത്ര ഉത്തമങ്ങളായ ഔഷധങ്ങളെയാണ് പ്രകൃതി മനുഷ്യന് പ്രധാനം ചെയ്യുന്നത് .

നാട്ടറിവിന്‍റെ ശേഖരങ്ങളില്‍ ഒതുങ്ങിപ്പോയ ഇത്തരം ചികിഝാരീതികള്‍ മിക്കവയും ഇന്നു നമുക്ക് നഷ്ടമായിക്കഴിഞ്ഞിട്ടുണ്ട്.വളരെ പ്രായംചെന്ന വൈദ്യന്മാര്‍ പലര്‍ക്കും അറിയുന്ന ഇത്തരം അറിവുകളെ ആധുനികശാസ്ത്രഗവേഷണബുദ്ധ്യാ പഠിച്ചുനോക്കുകയെങ്കിലും ചെയ്യേണ്ടതാണ്.

എന്നാല്‍ ദൗര്‍ഭാഗ്യമെന്നു  പറയട്ടെ ഔഝുക്യം കൊണ്ടോ,ഗവേഷണതാല്പര്യം കൊണ്ടോ  ആരെങ്കിലും ഇത്തരം മരുന്നുകള്‍ തയ്യാറാക്കി അതുപയോഗിച്ച രോഗി രക്ഷപെട്ടു എന്നറിഞ്ഞാല്‍ വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭമതികളെന്നു വിചാരിക്കുന്ന '  ടെക്നീഷ്യന്മാര്‍  '  - ഗവേഷണമെന്തെന്നോ,പഠനമെന്തെന്നോ,മാനവഔഝുക്യമെന്തെന്നോ തിരിച്ചറിയാത്ത ,വ്യാവസായിക പ്രാധാന്യമുള്ള ടക്നോളജിയുടെ ഉപഭോഗം മാത്രം തിരിച്ചറിയുന്നവര്‍ --   ശാസ്ത്രസാങ്കേതികവിദ്യയിലൂടെ അവയെ അപഗ്രഥിക്കാന്‍ തയ്യാറാവുകയോ,പഠിക്കുവാന്‍ തയ്യാറാവുകയോ ചെയ്യാതെ മുന്‍വിധിയോടുകൂടി ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയും - മതത്തിന്‍റെ അനാചാരങ്ങളേക്കാള്‍ ശക്തിയില്‍ എതിര്‍ക്കുകയും -- അവ വേണ്ടത്ര ജനങ്ങളില്‍ എത്തിച്ചേരാന്‍ പാകത്തിന് തങ്ങളുടെ നിലയിലെങ്കിലും ഒന്നു തിരിഞ്ഞുനോക്കുവാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു എന്നു കാണാം.

ഒരു ശാസ്ത്രത്തെയോ,ഒരു പ്രാചീനവിശ്വാസത്തെയോ,ഒരാചാരത്തെയോ മുന്‍വിധികള്‍ വെച്ചുകൊണ്ട് എതിര്‍ക്കാതെ,അതിന്‍റെ പ്രയോഗസാദ്ധ്യത പഠിച്ചുബോദ്ധ്യമായിട്ട് അഭിപ്രായ പ്രകടനത്തിന് തയ്യാറായിരുന്നെങ്കില്‍ ഇന്നും നാം ചികഝാരംഗത്തു ചിലവാക്കുന്ന പല ചിലവുകളും കുറയ്ക്കാന്‍ ഇത്തരം  ചെറിയ ചെറിയ അറിവുകളെ പ്രയോജനപ്രദാകുമെന്നുറപ്പാണ്.🙏

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം