ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍

ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍

ഇലക്ട്രോലൈറ്റുകൾ, ക്ലോറൈഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു .മിതമായ അളവിൽ പഞ്ചസാരയും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, നാരുകൾ, മാംഗനീസ്, കാത്സ്യം, റൈബോഫ്ലാമിൻ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമാണ് കരിക്കിന്‍ വെള്ളം .
ഗർഭകാലത്ത് ശരീരം ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഫിൽട്ടർ ചെയ്ത വെള്ളം മികച്ച ഓപ്ഷനുകളിലൊന്നാണ്.പക്ഷെ കരിക്കിന്‍ വെള്ളം കുടിക്കുന്നത് അതിലേറെ ഗുണകരമായ ഒരു കാര്യം ആണ് .എന്തൊക്കെയാണ് ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം  കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം .
മലബന്ധം ഗര്‍ഭിണികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് .അയന്‍ ടാബ്ലെറ്റ് കഴിക്കുമ്പോള്‍ ശരീരത്തിലെ പ്രോജസ്ട്രോന്‍ അളവ് കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണം ആകുന്നത്.തേങ്ങാ വെള്ളത്തില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട് ആയതിനാല്‍ ഗര്‍ഭിണികള്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാര മാര്‍ഗം ആണ് .
ഗര്‍ഭിണികളില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന മറ്റൊരു പ്രശ്നം ആണ് നെഞ്ഞെരിച്ചില്‍ .ഹോര്‍മോണ്‍ വ്യതിയാനങ്ങളും വയറ്റില്‍ നിന്നുമുള്ള പ്രഷറും ആണ് ഇതിന് പ്രധാന കാരണം .ഗര്‍ഭിണികള്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല എന്നതുകൊണ്ട് പലപ്പോഴും ഈ പ്രശ്നത്തിന് യാതൊരുവിധത്തിലുള്ള മരുന്നുകളും ഉപയോഗിക്കാറില്ല എന്നാല്‍ ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗം ആണ് കരിക്കിന്‍ വെള്ളം .കരിക്കിന്‍ വെള്ളം കുടിക്കുന്നത് വയറ്റിലെ ആസിഡ് ലെവല്‍ കുറക്കുകയും ഒപ്പം ദഹനക്കുറവു പരിഹരിച്ച് നല്ല ദഹനം സാധ്യമാക്കുകയും ചെയുന്നു .അതിലുടെ ഒരു പരിതിവരെ നെഞ്ചെരിച്ചില്‍ തടയാനും കഴിയുന്നു .
കരിക്കിന്‍ വെള്ളം ശരീരത്തിന്റെ മെറ്റബോളിസത്തെ വർദ്ധിപ്പിച്ച് തൈറോയ്ഡ് ഫംഗസ് ഉത്തേജിപ്പിച്ച് ഊർജ്ജം വീണ്ടെടുക്കാൻ സഹായിക്കുന്നു.ആയതിനാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗര്‍ഭിണികളെ നല്ല ഊര്‍ജ സ്വലര്‍ ആയി ഇരിക്കാന്‍ സഹായിക്കുന്നു.
ഗര്‍ഭിണികള്‍ ആയ സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്നം ആണ് മോര്‍ണിംഗ് സിക്ക്നെസ്സ്.ഈ സമയത്ത് വോമിട്ടിംഗ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഇത് ശരീരത്തിലെ ജലാംശം നഷ്ട്ടപെടുന്നതിനു കാരണം ആകുകയും ചെയുന്നു .എന്നാല്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഈ നഷ്ടപ്പെട്ട ജലാംശം തിരിച്ചെടുക്കുന്നതിനു സഹായിക്കുന്നു .ഒപ്പം കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡും,എൻസൈമുകളും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന തളര്ച്ചയെ തടയുന്നു .
കരിക്കിന്‍ വെള്ളത്തിലെ പ്രധാന പോഷകങ്ങളിൽ ഒന്നാണ് പൊട്ടാസ്യം, ഇത് ശരീരത്തിന്റെ ഇലക്ട്രോലൈറ്റ്  നിലനിർത്താനും, ഫീറ്റസിന്‍റെ വളർച്ചയ്ക്ക് ഉചിതമായ ഉറപ്പുവരുത്താനും സഹായിക്കുന്നു.പുറമേ, പൊട്ടാസ്യം കൊഴുപ്പ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നിന്ന് ഊർജ്ജം റിലീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഗര്ഭിനികളിലെ രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം സോഡിയതോടൊപ്പം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് .ആയതിനാല്‍ പോട്ടസ്യത്തില്‍ ഉണ്ടാകുന്ന കുറവ്  വളരെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും .കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി പൊട്ടാസിയം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഗര്‍ഭിണികള്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് പൊട്ടാസ്യത്തിന്റെ കുറവ് ഉണ്ടാകുന്നത് തടയാന്‍ നല്ലൊരു വഴിയാണ് .
കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി കാത്സ്യവും മാഗ്നെസ്യവും അടങ്ങിയിട്ടുണ്ട് .ഇവ രണ്ടും ആരോഗ്യകരമായ പ്രഗ്നന്‍സിക്ക് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങള്‍ ആണ് .മഗ്നീഷ്യം പേശികളെ വിശ്രമിക്കാന്‍ സഹായിക്കുമ്പോള്‍  , കാത്സ്യം പേശികളെ ഉത്തേജിപ്പിക്കുന്നു. ഗർഭകാലത്ത് മഗ്നീഷ്യം, കാൽസ്യം എന്നിവ ശരീരത്തില്‍ ആവശ്യത്തിന് ഉണ്ടാകുന്നത്  സമയം ആകുന്നതിനു മുന്പ് ഉണ്ടാകുന്ന പ്രസവം തടയുന്നതിന് വളരെ അത്യാവശ്യം ആണ് .ആയതിനാല്‍ ഗര്‍ഭിണികള്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് സമയം തെറ്റിയുള്ള പ്രസവത്തെ തടയാന്‍ സഹായിക്കും എന്ന് തന്നെ പറയാം .
ഗര്‍ഭിണികള്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിക്കുന്നത് അവരുടെ രക്ത സമ്മര്‍ദം നിയന്ത്രിച്ചു നിറുത്തുന്നതിന് ഉള്ള നല്ലൊരു വഴിയാണ്.
ഗര്‍ഭിണികളില്‍  യൂറിനറി ട്രാക്ക് ഇന്‍ ഫെക്ഷന്‍ (UTIs) പോലുള്ള പ്രശ്നങ്ങള്‍ വളരെ സര്‍വ  സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .എന്നാല്‍  കരിക്കിന്‍ വെള്ളം ഒരു പ്രകൃതിദത്ത diuretic ആണ് ആയതിനാല്‍ കൂടുതലായി ഇത് കുടിക്കുന്നത് മൂത്ര വിസര്‍ജനം വര്‍ധിപ്പിക്കുകയും അതുവഴി യൂറിനറി ട്രാക്ക് ഇന്‍ ഫെക്ഷന്‍ (UTIs) പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്  തടയുകയും ചെയുന്നു .അതോടൊപ്പം തന്നെ ഇത് കിട്നിയില്‍ കല്ല്‌ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു .

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാസ്തവത്തില്‍ ഗര്‍ഭിണികള്‍ ഒന്നുമുതല്‍ രണ്ടു ഗ്ലാസ്‌ വരെ കരിക്കിന്‍ വെള്ളം  കുടിക്കുന്നത് കുട്ടിയുടെയും അമ്മയുടെയും  ആരോഗ്യത്തിനു വളരെ നല്ലതാണു എന്നാല്‍ ടിന്നില്‍ അടച്ച തേങ്ങാവെള്ളം വാങ്ങി കുടിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുക  അതിനാല്‍ അത് ഒഴിവാക്കുന്നത് ആയിരിക്കും നല്ലത് .
കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നുള്ളതുകൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കരുത് .ഒരു ദിവസത്തില്‍ ഒന്ന് അല്ലങ്കില്‍ രണ്ടു ഗ്ലാസ്‌ അതാകും ഉത്തമം .
നിങ്ങള്ക്ക് കരിക്കിന്‍  വെള്ളത്തോട് എന്തെങ്കിലും അലര്‍ജി ഉള്ളവര്‍ ആണ് എങ്കില്‍ ഉപയോഗം ഒഴിവാക്കുക .
നിങ്ങള്ക്ക് ഷുഗര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരാണ് എങ്കില്‍ ഇത് കുടിക്കുന്നതിനു മുന്പ് നിങ്ങളുടെ ഡോക്റെരോട് ഉപദേശം സ്വീകരിക്കുക .
കരിക്കിന്‍ വെള്ളം കരിക്ക് പൊട്ടിച്ച് അപ്പോള്‍ത്തന്നെ കുടിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം .

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ബ്ലാക്ക്‌ഹെഡ്‌സ് മാറും

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .