മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.

മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.
..............................................................
മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നൽകുന്ന ഒന്നാണ് മോര്.മോര് പുളിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ കൂടുമെന്നാണ് പൊതുവേ പറയുന്നത്. കൊഴുപ്പു കളഞ്ഞ തൈരാണ് മോര്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല, ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും നല്ലതാണ്.തൈര്‌ കടഞ്ഞ്‌, അതില്‍ നിന്ന്‌ വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ്‌ നല്ലത്‌. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.മോര് കുടിച്ചാൽ ഗുണങ്ങൾ പലതാണ്.
1. പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.
2.വേനൽക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും , തളർച്ചയകറ്റി ശരീരത്തിന് ഊർജം പകരാനും സംഭാരം കുടിക്കുന്നത് മൂലം സാധിക്കും.
3. ദഹനശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍ മോരിന് കഴിയും.ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.
4.തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് മോര്. കാരണം മോരിൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ല.
5. പുളിച്ച മോര് കുടിക്കുന്നത് മൂലം പാലിൻറെ ഗുണങ്ങൾ മുഴുവനായും ലഭിക്കുന്നതാണ്.
6.മോരിൽ സിങ്ക്,അയേണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
7.ഭക്ഷണം കഴിച്ചശേഷം മോര്‌ കുടിക്കുന്നത്‌ ദഹനം അനായാസമാകാന്‍ സഹായിക്കും. അസിഡിറ്റി, ദഹനക്കേട്‌, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര്‌ കുടിക്കുന്നത്‌ നല്ലതാണ്‌.
8.കഫം, വാതം എന്നിവ ഉള്ളവര്‍ മോര്‌ കുടിക്കരുതെന്നാണ്‌ പൊതുവെ പറയുന്നത്‌. എന്നാല്‍ വെള്ളം ചേര്‍ത്ത്‌ ലഘുവാക്കി മോര്‌ കഴിക്കുന്നത്‌, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കും.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം