കല്ലൈ കണ്ടാലും സാമി🙏 കൈകാലിന്നാലും സാമി🙏

കല്ലൈ കണ്ടാലും സാമി🙏
കൈകാലിന്നാലും സാമി🙏
പേച്ചിനാലും സാമി🙏
പേച്ചിലാന്നാലും സാമി🙏
ഏവൻടാ സാമി....🌝🔥

അഹം ബ്രഹ്മാസ്മിൻ🙏🙏
നാൻ കടവുൾ🙏🙏☘
☘🐥🙊ഒരു ഉറുമ്പിൽ നിന്നായാലും സാക്ഷാല്‍ പരമശിവനിൽ നിന്നു തന്നെ വിദ്യ ലഭിച്ചാലും സ്വയം പരിശീലനവും പരിശ്രമവും ഇല്ലെങ്കില്‍ എന്തു പ്രയോജനം
മറ്റു ജീവികളെ പോലെ തന്നേ സുഖ തത്വത്തെ (pleasure principle) ആധാരമാക്കി അല്ലെ മനുഷ്യനും ജീവിക്കുന്നത് ☘സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ ആണ് ഏവർക്കും ആഗ്രഹം🌝എന്നിട്ടും മനുഷ്യ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നതിനു കാരണങ്ങൾ എന്തെങ്കിലും ഉണ്ടോ?🤔പ്രത്യേകിച്ചും ഉപാസകർ ആയ ആളുകളുടെ ജീവിതത്തിൽ ഇത് കൂടുതൽ ആണോ?🤔
നമ്മളിൽ അധികം പേരും ഒരു രീതിയിൽ അല്ലെങ്കിൽ വേറൊരു രീതിയിൽ ഉള്ള വിശ്വാസ പ്രമാണങ്ങൾ വച്ച് പുലർത്തുന്നവർ ആണ്.🙏😌 ചിലർ ഭക്തി മാർഗ്ഗത്തിൽ ചരിക്കുമ്പോൾ മറ്റു ചിലർ പ്രാണായാമ മാർഗ്ഗത്തിൽ വേറൊരു കൂട്ടർ പൂജയിൽ, അല്ലെങ്കിൽ ബാഹ്യമായ മറ്റു സമ്പ്രദായത്തിൽ, ചിലർ സമയികൾ, കൗളന്മാർ, ശാക്തേയന്മാർ, സിദ്ധമാർഗ്ഗ പ്രിയന്മാർ അങ്ങിനെ ഒരുപാട് തരത്തിൽ.😌ഏവരും ഒരു സൽമാർഗ്ഗ രീതി ആണ് പിന്തുടരാൻ ശ്രമിക്കുന്നത്.🙏 സൽമാർഗ്ഗം എന്നത് കൊണ്ട് പ്രമാണങ്ങളെ ആധാരമായി പ്രവൃത്തിച്ചാൽ ശുഭവും, മംഗളവും, ഉപകാരവും, ഉന്നതിയും, സൽഗതിയും, മോക്ഷവും അടക്കം അത് ചെയ്യുന്ന ആൾക്കും ചുറ്റുമുള്ളവർക്കും ക്ഷേമകരവും എന്ന കണക്കു കൂട്ടലിൽ എന്ന്.🌝🙏 ഇത്തരം വിശ്വാസപ്രമാണങ്ങൾ അക്ഷരംപ്രതി ചെയ്യുന്ന ഉപാസകർക്ക് എന്നിട്ടും പലവിധ ഉപദ്രവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.🤔🤔
ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ നാമെല്ലാം ആത്മാവലോകനം (introspection) ചെയ്യാറുണ്ട്.🤔🌞 അപ്പോഴെല്ലാം ആത്മപരിശോധന നമ്മെ കൊണ്ട് എത്തിക്കുന്നത് വിശ്വാസങ്ങളുടെ അടിസ്ഥാനത്ത് ആണ്.🙏 ചിലരെ ഇത്  അവിശ്വാസത്തിന്റെ വഴിയിൽ പോലും തള്ളിവിടും.😌😌 നിത്യസത്യം ചിലർക്ക് വെളിപ്പെടുകയും ചെയ്യും.🙏🙏🔥🌞 രണ്ടായാലും മോചനത്തിന്റെ മാർഗ്ഗം വിശ്വാസത്തിന്റേതു തന്നെ ആണ്.🔥🌞ശരിയായ വിശ്വാസം.🔥🌞🙏
ശരിയായ വിശ്വാസത്തിന് മുൻപ് വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യേണ്ടതുണ്ട്.🤔 മിക്ക വിശ്വാസങ്ങളും വാസ്തവീയതക്ക് (reality) അതീതം ആണ്.🌞🙏 മിക്ക വിശ്വാസങ്ങൾക്കും ആധികാരികത കണ്ടെത്താനും പ്രയാസമാണ്🙏. അതുകൊണ്ടു തന്നെ ഒരു കൂട്ടരുടെ വിശ്വാസം മറ്റു ചിലർക്ക് വെറും അവിശ്വസം (അസത്യം / സത്യവിരുദ്ധം) മാത്രം ആണ്. 🤔😌ഇവയിൽ ആകട്ടെ അധികവും നമ്മെ മറ്റൊരാൾ, സമൂഹം, മതം, ജാതി അല്ലെങ്കിൽ രാജ്യം വിശ്വസിപ്പിച്ചതും ആണ്.🙏🌞 എന്നിരുന്നാലും വിശ്വാസങ്ങളിൽ ഉള്ള ഉറപ്പ്, ശക്തി, കരുത്ത്, ക്ഷമത, ഊർജ്ജം മാത്രമാണ് ഏതൊരു മാർഗ്ഗത്തിലും ഉദ്ധിഷ്‌ടമായ പരിണതഫലം ഉളവാക്കുന്നത്.🔥☘🍇🙏

😌ഏതൊരു മാർഗ്ഗത്തിലും തുടക്കത്തിൽ ആചാര്യന്മാർ എടുത്തു പറയുന്ന ഒന്ന് ആ മാർഗ്ഗത്തിലെ  അയോഗ്യത എന്താണ് എന്നാണ്.🤔 വേറൊന്നു മാർഗ്ഗ തടസ്സം ആകാവുന്ന, അല്ലെങ്കിൽ മാർഗ്ഗത്തിലെ പ്രയാണത്തെ നിഷ്‌പ്രഭം ആക്കുന്ന ബലഹീനതകൾ ഏതൊക്കെ എന്നാണ്.🤔 ചില മാർഗ്ഗങ്ങളിൽ ആകട്ടെ സമ്പ്രദായത്തിന് വെളിയിൽ നിന്നും ഉള്ള ഇരയാക്കലുകൾക്ക് മാനസീയമായ തയ്യാറെടുപ്പുകൾ പോലും പരിശീലിപ്പിക്കുകയും ചെയ്യുന്നു.🤓🤓🤠 മാർഗ്ഗ ഗുരു മുഖേന ഇത്തരം ബലഹീനതകൾ ഊട്ടി ഒറപ്പിക്കുന്നതു മൂലമാണ് ഉപാസകർ ആയ ആളുകളുടെ ജീവിതത്തിൽ ഇത് കൂടുതൽ ആയി കണ്ടു വരുന്നത്.🙏

😌എന്നാൽ നിത്യ സത്യം ആകട്ടെ അബോധപൂർവ്വമായി പ്രകടമാവുന്ന യാഥാര്‍ത്ഥ്യം (unconsciously manifesting  reality) ആണ്.🙏 അതുകൊണ്ടു മേൽ പറഞ്ഞ തരത്തിൽ ഉള്ള നിബന്ധനകൾക്ക് വഴങ്ങി കഴിയുന്ന നമ്മുടെ തന്നേ മനസ്സ് ആണ് ഇത്തരം ദൂഷ്യ ഫലങ്ങൾ നമ്മുടെ തന്നെ വിശ്വാസത്തിൽ ഉള്ള ഊർജ്ജത്തിൽ നിന്നും ഉടലെടുപ്പിക്കുന്നതു, പ്രത്യക്ഷമാക്കുന്നത് അല്ലെങ്കിൽ ഇന്ദ്രിയഗോചരമാക്കുന്നത്.🤓🙏

🙏😌അപ്പോൾ നമ്മുടെ മനസ്സിൽ നിന്നും ഉടലെടുക്കുന്ന ദൂഷ്യ ഫലങ്ങൾ ഇല്ലാതെ ആക്കാൻ മനസ്സിനെ തന്നെയാണ് നാം സമീപിക്കേണ്ടത്.🙏അവിടെ വിശ്വാസങ്ങളിൽ അടിയുറച്ച അയോഗ്യത, ബലഹീനത, ഇരയാക്കലുകൾ എന്നീ അധമ ചിന്തകൾ ആണ് നാം പുറം തള്ളേണ്ടത്.🙏 ഇത്തരം ഒരു പുതീയ ചിന്ത ഏതൊരാൾക്കും മനസ്സ് ഈശ്വരോന്മുഖം ആക്കാനും സമഭാവന ഉണർത്താനും, ഭേദചിന്തയെ ഇല്ലാതെ ആക്കാനും, ആത്മവിശ്വാസം വീണ്ടെടുക്കാനും, കാര്യാകാരണ ചിന്താ വികാരങ്ങളെ നിർത്തിവക്കാനും എല്ലാം ഉപകരിക്കും😌🙏🌞. അങ്ങിനെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടുക.🙏🔥

😌ഓരോ ചിന്തയെയും 'ഇത് ഒരു മംഗളകരമായ ഒന്നിന് വേണ്ടി ഉള്ളത്' ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. 🤓😌😌മംഗളം നമുക്കോ, മറ്റൊരാൾക്കോ, ലോക നന്മക്കോ എന്തുമാവട്ടെ ശുഭ ചിന്തയും അതിൽ അതിഷ്‌ഠിതമായ പ്രവൃത്തികളും ഉണ്ടാക്കുന്ന, പ്രകടമാക്കുന്ന യാഥാര്‍ത്ഥ്യങ്ങളും തികച്ചും അനുകൂലമായിരിക്കും.🙏☘ 😌അറിയാതെ പോലും ഉണ്ടാവുന്ന പ്രതികൂലമായ ചിന്തകൾ മറിച്ചും പ്രകടമാകും.☘

😌വികാരങ്ങൾ വിചാരങ്ങളെ ഉണ്ടാക്കുന്നു, വിചാരങ്ങൾ പ്രവൃത്തിയേയും, പ്രവൃത്തി ഫലങ്ങളെയും ഉണ്ടാക്കുന്നതാണ്.🙏 നമ്മുടെ നിയന്ത്രണത്തിന് താഴേയുള്ള വികാരങ്ങൾ ശുദ്ധി ചെയ്യാൻ ഉള്ള കഴിവുകൾ  സാദ്ധ്യവും.😌🙏

🙏😌☘ലോകാഃ സമസ്താ സുഖിനോ ഭവന്തു.😌🙏☘

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം