നിലക്കടല മികച്ച ഭക്ഷ്യവിഭവം

നിലക്കടല മികച്ച ഭക്ഷ്യവിഭവം
````````````````````````````````````````
ആരോഗ്യകരമായ ഒരു ജീവിതം മെനഞ്ഞെടുക്കാന്‍ നമ്മുടെ ദൈനംദിന ആഹാരക്രമത്തില്‍ തടസ്സങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത വളരെയേറെയാണ് അണ്ടിപരിപ്പ്, ബദാം, കടല നിലക്കടല തുടങ്ങിയ ഒക്കെ ഈ വിഭാഗത്തില്‍ വരുന്നതാണ് എന്നാല്‍ ഏറ്റവും അധികം ഗുണവും എന്നാല്‍ സാധാരണക്കാരന്റെ ബഡ്ജറ്റിന് അനുയോജ്യമായ ഒരു നട്ട്‌സ് ആണ്. നിലക്കടല പോഷകങ്ങളുടെയും, പ്രോട്ടീനുകളുടെയും വൈറ്റമിനുകളുടെയും, ധാതുക്കളുടെയും സമൃദ്ധമായ സസ്യം നട്‌സുകളില്‍ ഉണ്ട് അതുകൊണ്ട് ആണ് പോഷക വിദഗ്ധര്‍ പറയുന്നത് നല്ല ആരോഗ്യത്തിന് ദിവസം ഒരു പിടി നട്ട്‌സ് എങ്കിലും കഴിക്കണമെന്ന്.
വറുത്തതും തനിയെയും പലരീതികളില്‍ നിലക്കടല അല്ലെങ്കില്‍ കപ്പലണ്ടി കഴിക്കാവുന്നതാണ്. നിലക്കടല പാലിനോടു ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് മാംസ്യം ലഭ്യമാക്കാന്‍ സഹായിക്കും.
ബദാമിലും അണ്ടിപ്പരിപ്പുലുമുള്ളതിനേക്കാള്‍ നാരുകള്‍ നിലക്കടലയില്‍ ഉണ്ട്. മെലിഞ്ഞ് ക്ഷീണിച്ചവര്‍ക്ക് ധാരാളം നിലക്കടല നല്‍കുന്നത് ശരീരത്തിന് ഓജസും വണ്ണവും വയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. നിലക്കടലയില്‍ പൊട്ടാസ്യത്തിന്റെ അളവ് ഉയര്‍ന്നും സോഡിയത്തിന്റെ അളവ് വളരെ കുറവും ആയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്ക്ക് ഈ ആഹാരം വളരെ പ്രയോജനം ചെയ്യും.
നിലക്കടലയില്‍ അടങ്ങിയിരിക്കുന്നത്.
കൊഴുപ്പ്, അനജം, ഇരുമ്പു, വൈറ്റമിന്‍, എ.ബി.സി.ഇ. ധാതുക്കള്‍ ഭക്ഷ്യനാരുകള്‍ എന്നിവയാണ് നിലക്കടലയില്‍ അടങ്ങിയിരിക്കുന്നത്.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം