"ഉലുവ"

"ഉലുവ"
രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മെറ്റബോളിസത്തിന്‍റെ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് കഴിവുള്ള, ശരീരഭാരം കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഒന്നാണ് ഉലുവ.
1. അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും
.ഇതിൽ കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്
. ഉലുവ മുളയ്പ്പിക്കാനായി
വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിർത്തി അതിൽ ഉലുവയിടുക.പിന്നീട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക.മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം.
2.ആകര്‍ഷകമായ ശരീരഭംഗി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും ഉലുവയും തേനും ചേര്‍ത്തുള്ള മിശ്രിതം.
കല്ലുകൊണ്ടുള്ള ഉരലില്‍ ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിച്ചാൽ ഫലം കിട്ടും.
3. ഉലുവ വറുത്തു പൊടിച്ച് തൈരില്‍ കലക്കി കുടിയ്ക്കുന്നതും തടി കുറയ്ക്കും. പൊടിച്ച ഉലുവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയുമാവാം.
4. കട്ടന്‍ ചായ തിളപ്പിച്ച് അതില്‍ ഉലുവപ്പൊടിയിട്ട് കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും.
5.ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുക.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം