പ്രിയ ആയുർവേദ വിരോധികളെ ,
പ്രിയ ആയുർവേദ വിരോധികളെ , ആയുർവേദം ശാസ്ത്രീയമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ആയുർവേദത്തെ കുറിച്ചുള്ള അറിവ് പലപ്പോഴും താഴെ പറയുന്നവ യിൽ മാത്രം ഒതുങ്ങുന്നു (ഞാൻ ഊഹിക്കുന്നു ) 1 ) മുടി കൊഴിച്ചിൽ ,താരൻ , അകാലനര ഇവയ്ക്കു ഫലപ്രദമാകാത്ത ,ആകർഷകമായ പരസ്യവാചകങ്ങളിലുള്ള എണ്ണകളിൽ 2 ) വെളുക്കാൻ തേച്ചതു പാണ്ടാക്കി തീർക്കുന്ന സൗന്ദര്യ സംവർധനികളിൽ 3 ) ലവണ തൈലം കാലിയാക്കിത്തീർത്ത കീശയിലും ചുരുങ്ങാത്ത കുടവയറിലും 4 ) കുതിരശക്തി നേടാൻ ആഗ്രഹിച്ചു കഴിച്ച ലൈംഗിക ശക്തി വർദ്ധന വ്യാജമരുന്നുകളിൽ 5 ) സ്റ്റീറോയിഡിന്റെ പിൻബലത്തിൽ പ്രവർത്തിച്ചതായി തെളിഞ്ഞ കഫ്സിറപ്പുകളിൽ കൂടാതെ ................... ടൂറിസ്റ്റ് മസ്സാജ് പാർലറുകൾ ,മഴക്കാലമാകുമ്പോൾ കൂണു പോലെ മുളച്ചു വരുന്ന കർക്കടക ചികിത്സ, ഭംഗിയായി അലങ്കരിച്ച ചില കെട്ടിടങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പഞ്ചകർമ്മ ബോർഡ് ,കോട്ടക്കലിന്റെയോ വൈദ്യരത്നത്തിന്റെയോ കടകളിലെ കഷായ കുപ്പികൾ, എണ്ണയുടെയും കുഴമ്പിന്റെയും മനംമടുപ്പിക്കുന്ന ഗന്ധം ,ഉഴിച്ചിൽ ,പിഴിച്ചിൽ ......... വാക്കുകൾ നീണ്ടു പോകുന്നു, ഒപ്പം ലാടവൈദ്യംവും അങ്ങാടി മരുന്നുകളും മ...