ബ്ലാക്ക്‌ഹെഡ്‌സ് മാറും
ഇതിന്റെ ഒറ്റ ഉപയോഗത്തിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് മാറും ബ്ലാക്ക്‌ഹെഡ്‌സ് നമ്മുടെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ്. പലപ്പോഴും മൂക്കിനിരുവശവും ഉള്ള ഭാഗങ്ങളില്‍ കറുത്തതും വെളുത്തതുമായ പല വിധത്തിലുള്ള കാര പോലുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇത് മുഖത്ത് എണ്ണമയം ഉള്ളത് കൊണ്ട് വരുന്ന ഒരു അവസ്ഥയാണ്. കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് അത് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുമ്പോള്‍ അത് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതാണ് കറുപ്പ് നിറത്തിലുള്ള ബ്ലാക്ക്‌ഹെഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത്തരം പ്രതിസന്ധി ഉണ്ടാവുന്നു. ഇത് ചര്‍മ്മസംരക്ഷണത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുകയും ചെയ്യുന്നു. ഇവ പെട്ടെന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഈ ഭാഗത്ത് രോമവളര്‍ച്ച കൂടി ഉണ്ടാവുമ്പോള്‍ അത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ചര്‍മ്മസംരക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എണ്ണമയമുള്ള ചര്‍മ്മക്...